Follow KVARTHA on Google news Follow Us!
ad

കർണാടക സംസ്‌കൃത സർവകലാശാലയ്ക്ക് സ്വന്തം ക്യാംപസ് ഒരുങ്ങുന്നു; ചൊവ്വാഴ്ച മുഖ്യമന്ത്രി ബൊമ്മൈ തറക്കല്ലിടും; നിർമിക്കുന്നത് 100 ഏകർ സ്ഥലത്ത് 320 കോടി രൂപ ചെലവിൽ കെട്ടിടം

Karnataka Sanskrit University will get a permanent campus, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kvartha.com 03.01.2021) കർണാടക സംസ്‌കൃത സർവകലാശാലയ്ക്ക് സ്വന്തം ക്യാംപസ് ഒരുങ്ങുന്നു. മഗഡി താലൂകിലെ തിപ്പസാന്ദ്ര വിലേജിൽ 100 ഏകെർ സ്ഥലത്ത് 320 കോടി രൂപ ചെലവിലാണ് കെട്ടിടം ഒരുങ്ങുന്നത്. ചൊവ്വാഴ്ച മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ കെട്ടിടത്തിന് തറക്കല്ലിടും.
              
News, Karnataka, Mangalore, University, CM, Chief Minister, Cash, Top-Headlines, Sanskrit University, Permanent, Campus, Karnataka Sanskrit University will get a permanent campus.

2010 ലാണ് കർണാടക സർകാർ സർവകലാശാല സ്ഥാപിച്ചത്. 31 സംസ്‌കൃത കോളജുകളാണ് സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ഒരുപാട് വിവാദങ്ങൾക്ക് ശേഷമാണ് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തങ്ങൾ തുടങ്ങുന്നത്. ഭൂമി ഏറ്റെടുക്കൽ പ്രശ്‌നങ്ങൾ കാരണം സ്ഥിരം ക്യാംപസിന്റെ നിർമാണം വൈകുകയായിരുന്നു.

സർവകലാശാലയുടെ ക്യാംപസിൽ 25 കോടി രൂപ ചെലവിൽ കെട്ടിടം നിർമിക്കാനുള്ള മൈസുറു ആസ്ഥാനമായുള്ള കർണാടക സ്റ്റേറ്റ് ഓപെൻ യൂനിവേഴ്‌സിറ്റിയുടെ (കെഎസ്‌ഒയു) തീരുമാനം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാദങ്ങൾക്കൊടുവിലാണ് നിർമാണത്തിന് പച്ചക്കൊടി ലഭിച്ചിരിക്കുന്നത്


Keywords: News, Karnataka, Mangalore, University, CM, Chief Minister, Cash, Top-Headlines, Sanskrit University, Permanent, Campus, Karnataka Sanskrit University will get a permanent campus.
< !- START disable copy paste -->

Post a Comment