മുന്‍ കര്‍ണാടക ക്രികെറ്റ് ക്യാപ്റ്റന്‍ സി എം ഗൗതം, രണ്ട് താരങ്ങളായ അബ്രാര്‍ കാസി, അമിത് മാവി, ബെലഗാവി പാന്തേഴ്‌സ് ടീം ഉടമ അസ്ഫക് അലി താര എന്നിവര്‍ക്കെതിരെ സമര്‍പിച്ച കുറ്റപത്രം റദ്ദാക്കാന്‍ ജഡ്ജി ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാര്‍ ഉത്തരവിട്ടു. മാച് ഫിക്‌സിംഗ് ഒരു കളിക്കാരന്റെ സത്യസന്ധതയില്ലായ്മ, അച്ചടക്കമില്ലായ്മ, അഴിമതി എന്നിവയെ സൂചിപ്പിക്കുമെന്നും ഇതിനെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള അധികാരം ബിസിസിഐയ്ക്കാണെന്നും ഹൈകോടതി വിധിച്ചു. ഒരു കളിക്കാരനെതിരെ അച്ചടക്ക നടപടി ആരംഭിക്കാന്‍ ബിസിസിഐയുടെ നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നെങ്കില്‍ നടപടി എടുക്കാം. എന്നാല്‍ ഐപിസി 420 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യം ചെയ്തതിന്റെ പേരില്‍ എഫ് ഐ ആര്‍ റെജിസ്റ്റര്‍ ചെയ്യുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു.
കര്‍ണാടക സ്റ്റേറ്റ് ക്രികെറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഐപിഎലിന്റെ സംസ്ഥാനതല പതിപ്പായ കര്‍ണാടക പ്രീമിയര്‍ ലീഗിന്റെ 2018- 2019 പതിപ്പുകളിലെ ഒത്തുകളി ആരോപണത്തെ തുടര്‍ന്നാണ് 2019ല്‍ മൂന്ന് കളിക്കാരെയും ടീം ഒഫീഷ്യലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ബോര്‍ഡ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കളിക്കാരും ടീം ഒഫീഷ്യല്‍സും ചേര്‍ന്ന് ചില മത്സരങ്ങള്‍ ഒത്തുകളിച്ചതായി ക്രൈംബ്രാഞ്ച് പൊലീസ് ആരോപിച്ചിരുന്നു. കബണ്‍ പാര്‍ക് പൊലീസ് എഫ് ഐ ആര്‍ റെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
എന്നാല്‍ മറ്റൊരു കേസില്‍ നല്‍കിയ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ റെജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും ഐ പി സി സെക്ഷന്‍ 420 (വഞ്ചന) പ്രകാരമുള്ള കുറ്റകൃത്യമല്ലെന്നും ചൂണ്ടിക്കാട്ടി മൂന്ന് കളിക്കാരും ടീം ഉദ്യോഗസ്ഥരും പൊലീസ് അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
ബെലാഗാവി പാന്തേഴ്സ് ഉടമ അസ്ഫക് അലി, താര ബെല്ലാരി ടസ്‌കേഴ്സ് ക്യാപ്റ്റന്‍ സി എം ഗൗതമിന് 7.5 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഓഗസ്റ്റ് 22 ന് ടസ്‌കേഴ്സും ബെംഗ്ളുറു ബ്ലാസ്റ്റേഴ്സും തമ്മില്‍ നടന്ന മത്സരത്തിനിന് മുന്നോടിയായുള്ള പരിശീലന സെഷനില്‍ ഓഫ് സ്പിനര്‍ അബ്രാര്‍ കാസിയുമായി ഗൗതം ഒരു കരാര്‍ ഉണ്ടാക്കിയെന്നും കണ്ടെത്തിയിരുന്നു.
Keywords: News, Karnataka, High Court, Cricket, Bangalore, Fraud, Match Fixing, Police, Crime Branch, Investigates, Karnataka High Court rules cricket match-fixing is not fraud.
< !- START disable copy paste -->