എന്‍എംസി ഗ്രൂപ് സ്ഥാപകന്‍ ബി ആര്‍ ഷെട്ടി 131 മില്യന്‍ ഡോളർ ബാര്‍ക്ലയിസിന് നല്‍കണമെന്ന് കോടതി

ന്യൂഡെല്‍ഹി: (www.kvartha.com 11.01.2022) എന്‍എംസി ഗ്രൂപ് സ്ഥാപകന്‍ ബാവഗുത്തു രഘുറാം ഷെട്ടി 131 മില്യന്‍ ഡോളർ (ഏകദേശം 9,68,54,19,500 രൂപ )ബാര്‍ക്ലയിസ് പിഎല്‍സിക്ക് നല്‍കണമെന്ന് യുകെ കോടതി. 2020-ല്‍ ബാര്‍ക്ലയിസുമായുള്ള കരാര്‍ പാലിക്കുന്നതില്‍ ഷെട്ടി വീഴ്ചവരുത്തിയിരുന്നു. വിദേശനാണ്യ വിനിമയ ബിസിനസ് പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് പണം നല്‍കാന്‍ ദുബൈ ജഡ്ജി ഉത്തരവിട്ടിരുന്നു. അതോടെ ഷെട്ടി ലൻഡന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
  


ഷെട്ടിയുടെ സാമ്പത്തികസ്ഥിതി മെച്ചമല്ലെന്നും കേസ് മാറ്റിവയ്ക്കണമെന്നും ഡിസംബറിലെ വിചാരണയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിങ്കളാഴ്ച ലൻഡന്‍ ജഡ്ജി ആ അപേക്ഷ നിരസിച്ചു. 79 കാരനായ ഷെട്ടി, നിലവില്‍ ഇൻഡ്യയിലാണ്. അവിടെ ഉള്‍പെടെ ആസ്തികള്‍ മരവിപ്പിക്കുന്ന ഉത്തരവുകള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു. കേസിന്റെ ഭാഗമായി, ലൻഡനിലെ വസ്തുവകകള്‍ ഉള്‍പെടെ വില്‍ക്കുന്നത് മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ബാര്‍ക്ലയിസ് പിഎല്‍സി നേടി.


വിധിക്കെതിരെ അപീല്‍ പോകുമെന്ന് ഷെട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. ബാര്‍ക്ലയിസ് വിധിയോട് പ്രതികരിച്ചില്ല.

Keywords: National, News, New Delhi, India, Court, UK,  Indian Entrepreneur Ordered To Pay $131 Million To Barclays

Post a Comment

Previous Post Next Post