സോഷ്യല്‍ മീഡിയയില്‍ താരമായി 24 കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐസ്‌ക്രീം; വായില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍ കൊണ്ട് തയാറാക്കിയ ഈ മിനി മിഡാസിന്റെ വില 500 രൂപയും നികുതിയും; വൈറലായി വീഡിയോ

ഹൈദെരാബാദ്: (www.kvartha.com 15.01.2022) സോഷ്യല്‍ മീഡിയയില്‍ താരമായി 24 കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐസ്‌ക്രീം. വായില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍ കൊണ്ട് തയാറാക്കിയ ഈ മിനി മിഡാസിന്റെ വില 500 രൂപയും നികുതിയുമാണ്. അഭിനവ് ജേസ്വാനി എന്ന ഫുഡ് ബ്ലോഗറാണ് കഴിഞ്ഞ ദിവസം സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐസ്‌ക്രീം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഏറെ വൈകാതെ തന്നെ ഇതിന്റെ വീഡിയോ വൈറലായി മാറിയിരുന്നു.

Hyderabad café serves ice-cream covered in '24K gold' foil. Watch, Hyderabad, News, Social Media, Video, National.
                         
ഡിസംബര്‍ 30ന് പങ്കിട്ട ഈ വീഡിയോ ഇതുവരെ 3.1 മില്യണിലധികം വ്യൂസ് നേടിക്കഴിഞ്ഞു. നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഐസ്‌ക്രീമിന്റെ സ്വര്‍ണ ഫോയിലിനെ പരിഹസിച്ചപ്പോള്‍ നിരവധി പേര്‍ ഈ ഐസ്‌ക്രീം രുചിച്ചുനോക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

തന്റെ ഇന്‍സ്റ്റാഗ്രാം പേജായ ജസ്റ്റ് നാഗ്പുര്‍ തിംഗ്‌സിലാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്. സ്വര്‍ണ ഫോയില്‍ പൊതിഞ്ഞ ഈ ഐസ്‌ക്രീമിന്റെ പേര് മിനി മിഡാസ് എന്നാണെന്നും ഇതിന് 500 രൂപയും നികുതിയുമാണ് വിലയെന്നും അഭിനവ് വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. 

ഹൈദെരാബാദിലെ ബഞ്ചാര ഹില്‍സ് സന്ദര്‍ശിച്ചപ്പോള്‍ ചിത്രീകരിച്ച വീഡിയോയാണിതെന്ന് വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പില്‍ അഭിനവ് വ്യക്തമാക്കിയിട്ടുണ്ട്. ഹൈദെരാബാദിലെ ഹ്യൂബെര്‍ & ഹോളി എന്ന കഫേയിലാണ് ഈ ഐസ്‌ക്രീം ലഭിക്കുക. ഹൈദെരാബാദില്‍ ഉള്ളവര്‍ തീര്‍ചയായും ഒരിക്കലെങ്കിലും ഈ ഐസ്‌ക്രീം കഴിച്ച് നോക്കണമെന്നും അഭിനവ് വീഡിയോയില്‍ പറയുന്നുണ്ട്. 24 കാരറ്റ് ഗോള്‍ഡാണ് ഐസ്‌ക്രീമില്‍ പൊതിഞ്ഞിരിക്കുന്നത്. താന്‍ കഴിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഐസ്‌ക്രീമുകളില്‍ ഒന്നാണിതെന്നും അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പായി കുറിച്ചു.

അഭിനവ് പങ്കിട്ട വീഡിയോയില്‍ നിരവധി ലെയറുകളിലായി ചോക്ലേറ്റുകളും മറ്റ് ചേരുവകളും അടങ്ങിയ ഐസ്‌ക്രീം കോണിന് മുകളില്‍ കഫേ ജീവനക്കാര്‍ ക്രീം നിറയ്ക്കുന്നത് കാണാം. അതിന് ശേഷമാണ് ഗോള്‍ഡ് ഫോയില്‍ ഷീറ്റുകള്‍ ക്രീമിന് മുകളില്‍ പൊതിയുന്നത്. തുടര്‍ന്ന് കുറച്ച് ടോപിംഗ്‌സും വിതറുന്നുണ്ട്. 

Hyderabad café serves ice-cream covered in '24K gold' foil. Watch, Hyderabad, News, Social Media, Video, National.


ദുബൈയിലെ സ്‌കൂപി കഫേയിലും സ്വര്‍ണം ചേര്‍ത്ത ഐസ്‌ക്രീം വില്‍ക്കുന്നുണ്ട്. 'ബ്ലാക് ഡയമന്‍ഡ്' എന്ന് വിളിക്കുന്ന ഈ ഐസ്‌ക്രീമിന്റെ വില 60,000 രൂപയാണ്. ലോകത്തിലെ ഏറ്റവും വില കൂടി യ ഐസ്‌ക്രീമാണിത്.Keywords: Hyderabad café serves ice-cream covered in '24K gold' foil. Watch, Hyderabad, News, Social Media, Video, National.

Post a Comment

أحدث أقدم