Follow KVARTHA on Google news Follow Us!
ad

വിമാനയാത്രയ്ക്ക് ഒരു ഹാന്‍ഡ് ബാഗ് മാത്രം മതി, സുരക്ഷ ഉറപ്പാക്കാനും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും ഇത് അനിവാര്യം; നിര്‍ദേശവുമായി കേന്ദ്ര സര്‍കാര്‍

Govt asks airlines to enforce one handbag rule #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 22.01.2022) വിമാനയാത്രയ്ക്ക് ഒരു ഹാന്‍ഡ് ബാഗ് മാത്രം മതി എന്ന ചട്ടം കര്‍ശനമായി നടത്താന്‍ കേന്ദ്ര സര്‍കാര്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ ശരാശരി യാത്രക്കാര്‍ രണ്ട് മുതല്‍ മൂന്ന് ഹാന്‍ഡ് ബാഗ് വരെയാണ് വിമാനത്തില്‍ കയ്യില്‍ കരുതുന്നത്. ഇതുമൂലം സ്‌ക്രീനിങ് പോയിന്റില്‍ സമയം ഒരുപാട് നഷ്ടപ്പെടുന്നുണ്ട്.

ക്ലിയറന്‍സിന് കൂടുതല്‍ സമയമെടുക്കുന്നത് മൂലം വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിക്കുകയാണെന്നും ഈ പശ്ചാത്തലത്തില്‍ ചട്ടം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും സര്‍കുലറില്‍ വ്യക്തമാക്കുന്നു. ചട്ടം കാര്യക്ഷമമായി നടപ്പാക്കാത്തത് മൂലമാണ് വിമാനത്താവളങ്ങളില്‍ തിരക്ക് കൂടാന്‍ പ്രധാന കാരണമെന്ന് വ്യോമയാന രംഗത്ത് സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്ര സകാര്‍ ഏജെന്‍സിയായ ബിസിഎഎസ് അറിയിച്ചു.

New Delhi, News, National, Airport, Central Government, Flight, Passengers,Govt asks airlines to enforce one handbag rule.

വണ്‍ ഹാന്‍ഡ് ബാഗ് വ്യവസ്ഥ എല്ലാ വിമാന കമ്പനികളും വിമാനത്താവളങ്ങളും കൃത്യമായി പാലിക്കണം. സുരക്ഷ ഉറപ്പാക്കാനും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും ഇത് അനിവാര്യമാണ്. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാരുടെ ഹാന്‍ഡ് ബാഗ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കാന്‍ വിമാന കമ്പനികള്‍ ബാധ്യസ്ഥരാണെന്നും നിര്‍ദേശിച്ചു.

അതേസമയം വണ്‍ ഹാന്‍ഡ് ബാഗ് വ്യവസ്ഥ നിലവില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് തിരിച്ചടിയാകും. ഹാന്‍ഡ് ബാഗില്‍ കരുതുന്ന സാധനങ്ങള്‍ ലഗേജ് ബാഗിലേക്ക് മാറ്റുന്ന സാഹചര്യത്തില്‍ തൂക്കം കൂടുതലാണെങ്കില്‍ കൂടുതല്‍ തുകയാകും ഇനി പ്രവാസികള്‍ക്ക് നല്‍കേണ്ടി വരിക.

Keywords: New Delhi, News, National, Airport, Central Government, Flight, Passengers,Govt asks airlines to enforce one handbag rule.

Post a Comment