Follow KVARTHA on Google news Follow Us!
ad

യുപിയില്‍ കാണാതായ 8 വയസുകാരന്റെ മൃതദേഹം കണ്ടെത്തി; കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസ്

Dead body of missing 8-year-old boy found #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com 31.01.2022) ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസം മുമ്പ് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ബുലന്ദ്ഷഹറിലെ ഛത്താരി പൊലീസ് സ്റ്റേഷന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി.

പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. രണ്ട് വര്‍ഷം മുമ്പ് കുട്ടിയുടെ ഡോക്ടറായ പിതാവ് അറ്റെന്‍ഡര്‍മാരായിരുന്ന പ്രതികളെ ജോലിയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു. ഈ വൈരാഗ്യമാണ് കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.

Lucknow, News, National, Police, Killed, Dead Body, Found Dead, Missing, Found, Crime, Arrest, Dead body of missing 8-year-old boy found.

കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായ ഉടനെ തന്നെ പിതാവ് പൊലീസില്‍ വിവരമറിയിച്ചു. പരാതിയില്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത്തിനിടെയാണ് കുറ്റം സമ്മതിച്ചത്.

Keywords: Lucknow, News, National, Police, Killed, Dead Body, Found Dead, Missing, Found, Crime, Arrest, Dead body of missing 8-year-old boy found.

Post a Comment