Follow KVARTHA on Google news Follow Us!
ad

യോഗിക്ക് രണ്ടാമത്തെ അടി; മറ്റൊരു മന്ത്രിയും ഒബിസി നേതാവുമായ ദാരാ സിംഗ് ചൗഹാന്‍ രാജിവച്ചു

Dara Singh Chauhan, OBC Leader, Quits As UP Minister #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 12.01.2022) ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുമ്പോള്‍ വെന്തുരുകുന്നത് ബിജെപിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ നിന്നും മറ്റൊരാള്‍ കൂടി രാജിവെച്ചു. മന്ത്രിയും പിന്നോക്ക നേതാവുമായ ദാരാ സിംഗ് ചൗഹാനാണ് രാജിവച്ചത്. ചൊവ്വാഴ്ച മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ച് അഖിലേഷ് യാദവിനൊപ്പം ചേരുകയാണ്. രണ്ട് മന്ത്രിമാരും നാല് എംഎല്‍എമാരും ഇതുവരെ രാജിവച്ച് അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ടിയില്‍ ചേരാന്‍ ഒരുങ്ങുന്നു.
                           
New Delhi, News, National, Minister, BJP, Politics, Election, MP, Dara Singh Chauhan, OBC Leader, Quit, Dara Singh Chauhan, OBC Leader, Quits As UP Minister.

'ഞാന്‍ അര്‍പണബോധത്തോടെയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ പിന്നോക്കക്കാര്‍, ദലിതര്‍, ദലിതര്‍, കര്‍ഷകര്‍, തൊഴില്‍രഹിതരായ യുവാക്കള്‍ എന്നിവരോടുള്ള ഈ സര്‍കാരിന്റെ അടിച്ചമര്‍ത്തല്‍ മനോഭാവവും പിന്നാക്കക്കാര്‍ക്കും ദലിതര്‍ക്കുമുള്ള ക്വോടയുടെ അവഗണനയില്‍ പ്രതിഷേധിച്ചും രാജിവയ്ക്കുന്നു,' ചൗഹാന്‍ രാജിക്കത്തില്‍ എഴുതി.

ശക്തനായ പിന്നാക്ക നേതാവും ഒന്നിലധികം തവണ എംഎല്‍എയുമായിരുന്ന മൗര്യ, മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ടി (ബിഎസ്പി) വിട്ട് 2016ലാണ് ബിജെപിയില്‍ ചേര്‍ന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ പദ്രൗണയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് മൗര്യ. അദ്ദേഹത്തിന്റെ മകള്‍ സംഘമിത്ര യുപിയില്‍ നിന്നുള്ള ബിജെപി എംപിയാണ്.

2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായി കാണുന്ന യുപി തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് റൗന്‍ഡുകളിലായി നടക്കും. മാര്‍ച് 10ന് ഫലം പ്രഖ്യാപിക്കും.

Keywords: New Delhi, News, National, Minister, BJP, Politics, Election, MP, Dara Singh Chauhan, OBC Leader, Quit, Dara Singh Chauhan, OBC Leader, Quits As UP Minister. < !- START disable copy paste -->

Post a Comment