തങ്ങൾ ഭാര്യയും ഭർത്താവും ആവണമെന്നത് തന്റെ അമ്മയുടെ ആഗ്രഹമാണെന്ന് 2019 ൽ ഒരു അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. ഏപ്രിലിൽ ഇരട്ടക്കുട്ടികളുടെ വരവും കാത്തിരിക്കുകയാണ് ഇരുവരും. ഇപ്പോൾ അവധി ആഘോഷിക്കുന്നത്തിനായി ദുബൈയിലെത്തിയിരിക്കുന്ന റൊണാൾഡോ, ബുർജ് ഖലീഫ ടവറിൽ ലേസർ ഷോ നടത്തി ജോർജിനയ്ക്ക് ജന്മദിന സമ്മാനവും ഒരുക്കിയിരുന്നു.
'ഞങ്ങൾക്ക് ആ ക്ലിക് (വിവാഹ) ലഭിക്കുമ്പോൾ, നമ്മുടെ ജീവിതത്തിലെ എല്ലാം ഇഷ്ടപ്പെടുമെന്നും ഞാൻ എന്താണ് സംസാരിക്കുന്നതെന്ന് അവൾക്ക് അറിയാമെന്നും ഞാൻ ജോർജിനയോട് എപ്പോഴും പറയാറുണ്ട്. അത് ഒരു വർഷത്തിലോ ആറ് മാസത്തിലോ ഒരു മാസത്തിലോ ആകാം. അത് സംഭവിക്കുമെന്ന് എനിക്ക് 1000 ശതമാനം ഉറപ്പുണ്ട്' - റൊണാൾഡോ കൂട്ടിച്ചേർത്തു. ക്രിസ്റ്റ്യാനോ വിരമിച്ചതിന് ശേഷം പോർചുഗലിൽ താമസിക്കാൻ ഒരുങ്ങുകയാണെന്ന് ജോർജിന പറഞ്ഞതിന് പിന്നാലെയായിരുന്നു താരത്തിന്റെ വിവാഹ വെളിപ്പെടുത്തൽ.
Keywords: International, News, Dubai, Top-Headlines, Football Player, Cristiano Ronaldo, Marriage, Wedding, Sports, Cristiano Ronaldo confesses Georgina Rodriguez wedding could happen in a month.
< !- START disable copy paste -->