Follow KVARTHA on Google news Follow Us!
ad

ചുമട്ടുതൊഴിലാളിയിൽ നിന്ന് മുൻനിര സർകാർ ഉദ്യോഗസ്ഥൻ; സഹായിച്ചത് വെറും സ്മാർട്ഫോണും റെയിൽവേ സ്റ്റേഷനിലെ സൗജന്യ വൈഫൈയും; ലക്ഷ്യമുണ്ടെങ്കിൽ മാർഗം എത്ര കഠിനമായാലും വിജയിക്കാമെന്ന് തെളിയിച്ച ഒരു മലയാളി

Coolie From Kerala Cracks UPSC by Studying Online, Used Free WiFi, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 09.01.2021) ലക്ഷ്യമുണ്ടെങ്കിൽ മാർഗം എത്ര കഠിനമായാലും വിജയിക്കാമെന്ന് തെളിയിച്ച ഒരു മലയാളിയുണ്ട്, ശ്രീനാഥ് കെ എ. ചുമട്ട് തൊഴിലാളിയായിരുന്ന ശ്രീനാഥ് വെറും സ്മാർട്ഫോണും സൗജന്യ വൈഫൈയും കൊണ്ട് നേടിയത് ഉയർന്ന സർകാർ ഉദ്യോഗമാണ്.
                         
News, Kerala, Top-Headlines, Kochi, Railway, Examination, PSC, Education, Government, Job, Train, Coolie From Kerala Cracks UPSC by Studying Online, Used Free WiFi.

മൂന്നാർ സ്വദേശിയായ ശ്രീനാഥ് എറണാകുളത്താണ് ചുമട്ട് തൊഴിലാളിയായി  ജോലി ചെയ്തിരുന്നത്. ഇടത്തരം കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു ശ്രീനാഥ്. പഠിക്കാനും കഠിനാധ്വാനം ചെയ്യാനും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പക്ഷേ ജീവിതത്തിലെ പ്രാരാബ്ധങ്ങൾ മൂലം എറണാകുളം സ്റ്റേഷനിൽ അംഗീകൃത ചുമട്ടുതൊഴിലാളിയായി അദ്ദേഹം മാറി.

അതിനിടയ്ക്ക് കല്യാണവും കഴിഞ്ഞു. ദമ്പതികൾക്ക് ഒരു മകൾ കൂടി പിറന്നപ്പോൾ  തന്റെ വരുമാനം കുടുംബത്തിന് പര്യാപ്തമല്ലെന്ന് അദ്ദേഹം മനസിലാക്കി. തന്റെ ചെറിയ വരുമാനം കാരണം മകൾ ജീവിതത്തിൽ ഒരിക്കലും കഷ്ടപ്പെടരുതെന്നായിരുന്നു ആഗ്രഹം.

ഇതോടെ ഡബിൾ ഷിഫ്റ്റിൽ ജോലി ചെയ്യാൻ തുടങ്ങി. പക്ഷേ പകലും രാത്രിയും ജോലി ചെയ്ത് 400-500 രൂപ മാത്രം സമ്പാദിക്കാനേ ആയുള്ളൂ. കാര്യങ്ങൾ ബുദ്ധിമുട്ടാണെന്ന് തോന്നിയെങ്കിലും ശ്രീനാഥിന്റെ മനസ് മടുത്തില്ല, സിവിൽ സെർവീസ് എന്ന വലിയ സ്വപ്നം അദ്ദേഹത്തിനുണ്ടായിരുന്നു.

ഇതിന് തയ്യാറെടുക്കാൻ തുടങ്ങിയെങ്കിലും പരിമിതമായ സമ്പാദ്യം കൊണ്ട് കോചിങ് ഫീസ് അടക്കമുള്ള വലിയ ഭാരം താങ്ങാൻ കഴിഞ്ഞില്ല. അപ്പോഴാണ് സ്‌മാർട്ഫോൺ സഹായത്തിനെത്തിയത്. ഭാരിച്ച കോചിംഗ് ഫീസിനും ചെലവേറിയ പഠന സാമഗ്രികൾക്കും വേണ്ടി പണം ചിലവഴിക്കുന്നതിന് പകരം ശ്രീനാഥ് സ്മാർട്ഫോൺ ഉപയോഗപ്പെടുത്തി. റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴും എല്ലാ പാഠങ്ങളും ശ്രദ്ധയോടെ പഠിച്ചു. യൂട്യൂബ് അടക്കം പ്രയോജനപ്പെടുത്തി.

ഒടുവിൽ കഠിനാധ്വാനവും അർപണബോധവും കൊണ്ട് ശ്രീനാഥ് കേരള പി എസ് സി പരീക്ഷ വിജയിച്ചു സ്ഥിരതയുള്ള ജോലി കിട്ടി. പക്ഷെ ആഗ്രഹങ്ങൾ വീണ്ടും ഉയരത്തിലായിരുന്നു. യുപിഎസ്‌സിയിൽ വിജയിക്കാനായി പിന്നീടുള്ള ശ്രമങ്ങൾ. അതിന് വേണ്ടി തയ്യാറെടുപ്പ് തുടർന്നു. ഒടുവിൽ നാലാമത്തെ ശ്രമത്തിൽ ശ്രീനാഥ് യുപിഎസ്‌സി പാസായി തന്റെ സ്വപ്നം സാക്ഷാത്കരിച്ചു.

റെയിൽവേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളിയിൽ നിന്ന് മുൻനിര സർകാർ ഉദ്യോഗസ്ഥനാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ അവിശ്വസനീയമായ യാത്ര ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പ്രചോദനമാണ്.


Keywords: News, Kerala, Top-Headlines, Kochi, Railway, Examination, PSC, Education, Government, Job, Train, Coolie From Kerala Cracks UPSC by Studying Online, Used Free WiFi.

< !- START disable copy paste -->

Post a Comment