ലോകത്തിലെ ഏറ്റവും വലിയ സുന്ദരന്‍ എന്ന നേട്ടം സ്വന്തമാക്കി ബിടിഎസ് താരം ജംഗൂക്; തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ട്രൂപിലെ ഏറ്റവും പ്രായം കുറഞ്ഞ താരം

കൊറിയ: (www.kvartha.com 12.01.2022) ലോകത്തിലെ ഏറ്റവും വലിയ സുന്ദരന്‍ എന്ന നേട്ടം സ്വന്തമാക്കി ബിടിഎസിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ജംഗൂക്. കിങ് ചോയ്‌സ് 2021ലെ 'സുന്ദരപുരുഷ'നായാണ് ഈ 24കാരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. സംഘാംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും ഈ യുവഗായകന് തന്നെയാണ്.

ബിടിഎസ് താരങ്ങളുടെ സൗന്ദര്യവും ഫാഷന്‍ രീതികളും ആളുകള്‍ക്കിടയില്‍ എന്നും ചര്‍ചാ വിഷയമാണ്. താരങ്ങളുടെ സൗന്ദര്യരഹസ്യത്തെക്കുറിച്ച് ആരാധകരുള്‍പെടെ നിരവധി പേര്‍ അന്വേഷിക്കാറുമുണ്ട്. 

BTS' Jungkook crowned The Most Handsome Man in 2021: ARMY creates a buzz by congratulating him, Korea, News, Song, Trending, World, Top-Headlines, Man, Youth, Singer, Fans, BTS,

കിങ് ചോയ്‌സ് സര്‍വേയില്‍ ആഗോളസുന്ദരനായി തിരഞ്ഞെടുക്കപ്പെട്ട ജംഗൂകിന്റെ ചര്‍മസംരക്ഷണമാകട്ടെ വേറിട്ടരീതിയിലാണ്. മുഖക്കുരുവിനെ നേരിടാന്‍ ആപിള്‍ സൈഡര്‍ വിനാഗിരിയാണ് താരം ഉപയോഗിക്കുന്നത്. മുഖത്ത് ഈര്‍പം നിലനിര്‍ത്താന്‍ ജോജോബാ ഓയില്‍ കൊണ്ട് മസാജ് ചെയ്യുമെന്നും താരം വെളിപ്പെടുത്തുന്നു.

Keywords: BTS' Jungkook crowned The Most Handsome Man in 2021: ARMY creates a buzz by congratulating him, Korea, News, Song, Trending, World, Top-Headlines, Man, Youth, Singer, Fans, BTS.

2 Comments

Post a Comment

Previous Post Next Post