Follow KVARTHA on Google news Follow Us!
ad

ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ് റായ്ബറേലിയില്‍നിന്ന് മത്സരിക്കും

BJP releases third list of candidates for UP polls, ex-Congress MLA Aditi Singh gets Raebareli ticket#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

ലക്‌നൗ: (www.kvartha.com 22.01.2022) ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 85 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ബി ജെ പി. ഇത് മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തിറക്കിയത്. ഇതില്‍ 15 പേര്‍ സ്ത്രീകളാണ് ഇടംപിടിച്ചിട്ടുള്ളത്.

മുന്‍ ബി എസ് പി നേതാവ് രാംവീര്‍ ഉപാധ്യായ് സദാബാദിലും അര്‍ചന പാണ്ഡെ ചിബ്രാമാവിലും സതീഷ് മഹാന മഹാരാജ്പൂരിലും ബി ജെ പി സ്ഥാനാര്‍ഥികളായി മത്സരിക്കും. മുന്‍ ഐ പി എസ് ഓഫിസെര്‍ അസിം അരുണ്‍ കനൗജില്‍നിന്നും മത്സരിക്കും. മുന്‍ സമാജ്‌വാദി പാര്‍ടി എം എല്‍ എ നിതിന്‍ അഗര്‍വാള്‍ ഹര്‍ദോയിലും റിയ ശക്യ ബിദുനയിലും മത്സരിക്കും. മുന്‍ കോണ്‍ഗ്രസ് എം എല്‍ എ അദിതി സിങ് റായ്ബറേലിയില്‍നിന്ന് മത്സരിക്കും. 

News, National, India, Uttar Pradesh, Lucknow, Assembly Election, Election, BJP, Politics, BJP releases third list of candidates for UP polls, ex-Congress MLA Aditi Singh gets Raebareli ticket


രണ്ടുമാസം മുമ്പായിരുന്നു കോണ്‍ഗ്രസ് വിട്ട് അദിതി സിങിന്റെ ബി ജെ പി പ്രവേശനം. വ്യാഴാഴ്ച അവര്‍ സോണിയ ഗാന്ധിക്ക് എം എല്‍ എ സ്ഥാനവും കോണ്‍ഗ്രസ് അംഗത്വം രാജിവച്ചുള്ള കത്ത് കൈമാറിയിരുന്നു. ഇതുസംബന്ധിച്ച കത്ത് യു പി നിയമസഭ സ്പീകെര്‍ക്കും കൈമാറിയിരുന്നു.

Keywords: News, National, India, Uttar Pradesh, Lucknow, Assembly Election, Election, BJP, Politics, BJP releases third list of candidates for UP polls, ex-Congress MLA Aditi Singh gets Raebareli ticket

إرسال تعليق