Follow KVARTHA on Google news Follow Us!
ad

ഗ്രാമവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്ന് ആരോപിച്ച് മന്ത്രിയുടെ മകനെ മര്‍ദിച്ചു; ദൃശ്യങ്ങൾ പുറത്ത്

Bihar minister’s son assaulted after allegedly opening fire, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പാട്‌ന: (www.kvartha.com 24.01.2022) ഗ്രാമവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്ന് ആരോപിച്ച് ബീഹാര്‍ മന്ത്രിയുടെ മകനെ മര്‍ദിച്ചു. ബിജെപി നേതാവും ടൂറിസം മന്ത്രിയുമായ നാരായണ്‍ പ്രസാദിന്റെ മകന്‍ ബബ്ലു കുമാറിനെയാണ് ആക്രമിച്ചത്. മൊഫ്യൂസില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹരാദിയ കൊയേരി തോല ഗ്രാമത്തില്‍ വെച്ചാണ് സംഭവം നടന്നത്. ബബ്ലുവും മന്ത്രിയുടെ സഹോദരനും ഞായറാഴ്ച പശ്ചിമ ചമ്പാരണ്‍ ജില്ലയില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൂട്ടം ഗ്രാമവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നാണ് ആരോപണം.
      
News, Top-Headlines, Bihar, Minister, Son, Assault, Fire, BJP, Tourism, Hospital, Police, Investigates, SP, Bihar minister’s son assaulted after allegedly opening fire.

മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ചാനെലുകള്‍ പുറത്തുവിട്ടു. കുമാറിനൊപ്പം അമ്മാവന്‍ ഹരേന്ദ്ര പ്രസാദ്, മാനജര്‍ വിജയ് സാ, സുഹൃത്തുക്കള്‍ എന്നിവരുണ്ടായിരുന്നു. എല്ലാവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റെന്ന് പൊലീസ് സൂപ്രണ്ട് ഉപേന്ദ്ര വര്‍മ പറഞ്ഞു.

ഒരു തോട്ടത്തില്‍ കയ്യേറ്റം നടന്നെന്ന് അറിഞ്ഞാണ് തങ്ങള്‍ സ്ഥലത്തെത്തിയെന്നും അവിടെ വച്ച് ആക്രമിക്കപ്പെടുകയും ലൈസന്‍സുള്ള തോക്ക് ഗ്രാമവാസികള്‍ കവര്‍ന്നെടുക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന് മന്ത്രിയുടെ മകനും സംഘവും അവകാശപ്പെട്ടു. എന്നാല്‍ കുട്ടികള്‍ ക്രികെറ്റ് കളിക്കുന്നതിനെ മന്ത്രിയുടെ കുടുംബാംഗങ്ങള്‍ എതിര്‍ത്തെന്നും ബബ്ലു കുമാര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതോടെ സ്ഥിതിഗതികള്‍ കൈവിട്ടുപോയെന്നും ഗ്രാമവാസികള്‍ ആരോപിച്ചു.

മന്ത്രിയുടെ മകന്‍ വെടിയുതിര്‍ത്തിട്ടില്ലെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് കനത്ത പൊലീസ് വിന്യാസം ഏര്‍പെടുത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും എസ്പി പറഞ്ഞു.


Keywords: News, Top-Headlines, Bihar, Minister, Son, Assault, Fire, BJP, Tourism, Hospital, Police, Investigates, SP, Bihar minister’s son assaulted after allegedly opening fire.
< !- START disable copy paste -->

Post a Comment