Follow KVARTHA on Google news Follow Us!
ad

ലയനൽ മെസിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ദുബൈ എക്സ്പോ വേദിയിലെത്തിയതോടെ കായികപ്രേമികൾക്ക് സമ്മാനിച്ചത് മറക്കാനാവാത്ത നിമിഷങ്ങൾ

After Messi, Cristiano Ronaldo at Dubai Expo venue, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 29.01.2022)
ലയനൽ മെസിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ദുബൈ എക്സ്പോ വേദിയിലെത്തിയതോടെ കായികപ്രേമികൾക്ക് സമ്മാനിച്ചത് മറക്കാനാവാത്ത നിമിഷങ്ങൾ. ഒരു മാസം മുമ്പ് മെസി എക്സ്‌പോ വേദി സന്ദർശിച്ചതിന് പിന്നാലെയായിരുന്നു വെള്ളിയാഴ്ച ക്രിസ്റ്റ്യാനോയുടെ വരവ്.

 
News, Dubai, Cristiano Ronaldo, Leonal Messi, UAE, Football Player, Prime Minister, After Messi, Cristiano Ronaldo at Dubai Expo venue.



            

മാഞ്ചെസ്റ്റർ യുനൈറ്റഡിന്റെ പോർചുഗൽ താരത്തെ കാണാൻ ആയിരങ്ങളാണ് ഒത്തുകൂടിയത്. അൽ വാസൽ പ്ലാസയിൽ സംഘാടകർ നടത്തിയ പ്രത്യേക പരിപാടിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പ്രിയപ്പെട്ട ആരാധകരുമായി സംവദിച്ചു. ദുബൈ എനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണെന്നും എല്ലാ വർഷവും താൻ ഇവിടെ എത്താറുണ്ടെന്നും പറഞ്ഞാണ് താരം പ്രസംഗം ആരംഭിച്ചത്. ദുബൈ ചെയ്യുന്നതെന്തും അതിശയകരവും ആകർഷണീയവുമാണ്. ഇതെങ്ങനെ സാധ്യമാക്കുന്നുവെന്ന കാര്യത്തിൽ സദാ മനസിൽ വിസ്മയം അങ്കുരിച്ചിരുന്നുവെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു.

യു എ ഇയിൽനിന്ന് മാത്രമല്ല, ഒമാൻ, കുവൈറ്റ്, ഇൻഡ്യ എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരും വെള്ളിയാഴ്ച അൽ വാസൽ പ്ലാസയിൽ തടിച്ചുകൂടിയിരുന്നു. ക്രിസ്റ്റ്യാനോയുടെ ഫോടോ പ്രിന്റ് ചെയ്ത ജഴ്‌സിയും ടീ-ഷർടും ധരിച്ചായിരുന്നു പലരും എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബൈയിലുള്ള താരം വ്യാഴാഴ്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂടീവ് കൗൻസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ക്രിസ്റ്റ്യാനോയോടൊപ്പം കുടുംബവും ദുബൈയിലുണ്ട്. ബീചുകളിൽ കുടുംബത്തോടൊപ്പം ഉല്ലസിക്കുന്ന ചിത്രം താരം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ടീമിന്റെ വിന്റർ ക്യാംപ് ദുബൈയിൽ നടക്കുന്നതുകൊണ്ട് ക്രിസ്റ്റ്യാനോക്ക് പുറമേ മാഞ്ചെസ്റ്റർ യുനൈറ്റഡിന്റെ മറ്റ് താരങ്ങളും എത്തിയിട്ടുണ്ട്. ഇവർക്ക് പുറമേ ആഴ്‌സനൽ ഉൾപെടെ 16 ഫുട്ബോൾ ടീമുകൾ ദുബൈയിൽ ഈ മാസം പരിശീലനം നടത്തുന്നുണ്ട്.


Keywords: News, Dubai, Cristiano Ronaldo, Leonal Messi, UAE, Football Player, Prime Minister, After Messi, Report by: Qasim Mo'hd Udumbunthala, Cristiano Ronaldo at Dubai Expo venue.
< !- START disable copy paste -->

Post a Comment