Follow KVARTHA on Google news Follow Us!
ad

തന്റെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ സഹതപിക്കുകയും കണ്ണീര്‍വാര്‍ക്കുകയും ചെയ്തത് അവഗണിക്കുവാനായിരുന്നു; ജസ്റ്റിസ് ഹേമ കമിഷന്റെ റിപോര്‍ട് പുറത്തുവിടാത്തതില്‍ രൂക്ഷവിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Cinema,Actress,Criticism,Report,Kerala,
കൊച്ചി:  (www.kvartha.com 09.01.2022) തന്റെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ സഹതപിക്കുകയും കണ്ണീര്‍വാര്‍ക്കുകയും ചെയ്തത് അവഗണിക്കുവാനായിരുന്നു, ജസ്റ്റിസ് ഹേമ കമിഷന്റെ റിപോര്‍ട് പുറത്തുവിടാത്തതില്‍ രൂക്ഷവിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ 2017 ല്‍ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമിഷന്‍.

Actress Parvathy harshly Criticizes non-availability of Hema Commission Report, Kochi, News, Cinema, Actress, Criticism, Report, Kerala

ഡിസംബര്‍ 31, 2019 ല്‍ സമര്‍പിക്കപ്പെട്ട റിപോര്‍ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെന്നും പാര്‍വതി കുറ്റപ്പെടുത്തുന്നു. റിപോര്‍ട് രഹസ്യമാക്കി വയ്ക്കുമെന്നാണ് ജസ്റ്റിസ് ഹേമ പറയുന്നത്. അത് വേട്ടക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയല്ല. പീഡനങ്ങളെക്കുറിച്ച് തങ്ങളോട് വെളിപ്പെടുത്തലുകള്‍ നടത്തിയ സ്ത്രീകള്‍ പൊതുസമൂഹത്തോട് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ തയാറാണെങ്കില്‍ അങ്ങനെ ചെയ്യാമെന്നാണ് പറയുന്നത്. ഇങ്ങനെ പറയണമെങ്കില്‍ പ്രത്യേക ഹൃദയമില്ലായ്മയും ക്രൂരതയും വേണമെന്നും പാര്‍വതി കുറിച്ചു.

സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സമിതിയാണ് ജസ്റ്റിസ് ഹേമ കമിഷന്‍. മുന്‍ ഹൈകോടതി ജഡ്ജി കെ ഹേമ, നടി ശാരദ, റിട. ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗസമിതി ഹേമാ കമിഷന്‍ ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്.

2017ല്‍ നിയോഗിക്കപ്പെട്ട സമിതി ആറുമാസത്തിനകം പഠനറിപോര്‍ട് സമര്‍പിക്കണം എന്നതായിരുന്നു സര്‍കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമിഷന്‍ റിപോര്‍ട് സമര്‍പിക്കുകയും ചെയ്തു. എന്നാല്‍ രണ്ടുവര്‍ഷം പിന്നിട്ടിട്ടും റിപോര്‍ടിന്മേല്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ നടപടികള്‍ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല. തൊഴിലിടങ്ങളിലെ നീതിനിര്‍വഹണത്തിനു വേണ്ടി നടപ്പിലാക്കപ്പെട്ട കമിഷന്റെ കണ്ടെത്തലുകള്‍ എന്തുകൊണ്ടാണ് പുറത്തുവിടാന്‍ ഇത്രത്തോളം വൈകുന്നതെന്നാണ് പാര്‍വതിയുടെ ചോദ്യം.

Keywords: Actress Parvathy harshly Criticizes non-availability of Hema Commission Report, Kochi, News, Cinema, Actress, Criticism, Report, Kerala.

Post a Comment