Follow KVARTHA on Google news Follow Us!
ad

വിവാഹത്തിന് മുമ്പ് ചെറുക്കനെയും വീട്ടുകാരേയും പരിചയപ്പെടാന്‍ പെണ്‍കുട്ടി വരന്റെ വീട്ടിലെത്തിയപ്പോള്‍ അപ്രതീക്ഷിത ലോക് ഡൗണ്‍; തങ്ങേണ്ടി വന്നത് ഒരാഴ്ച; പിന്നീട് സംഭവിച്ചത്!

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Beijing,China,Marriage,Social Media,Engagement,Lockdown,World,
ബീജിംഗ്: (www.kvartha.com 19.01.2022) വിവാഹത്തിന് മുമ്പ് ചെറുക്കനെയും വീട്ടുകാരേയും പരിചയപ്പെടാന്‍ പെണ്‍കുട്ടി വരന്റെ വീട്ടിലെത്തിയപ്പോള്‍ അപ്രതീക്ഷിത ലോക് ഡൗണ്‍. ഇതേതുടര്‍ന്ന് പയ്യന്റെ വീട്ടില്‍ തങ്ങേണ്ടി വന്നത് ഒരാഴ്ച. ഇതോടെ ഇരുവരുടേയും വിവാഹ നിശ്ചയത്തിന് തീയതി കുറിക്കുകയും വളരെ പെട്ടെന്ന് തന്നെ വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

ചൈനയിലെ ഷാന്‍ക്സി പ്രവിശ്യയിലെ 28-കാരിയായ സാവൊ സിയോക്യിങ്ങിനാണ് വിവാഹത്തിന് മുമ്പ് വരന്റെ വീട്ടില്‍ ഒരാഴ്ച തങ്ങേണ്ടി വന്നത്. ഈ ഒരാഴ്ചക്കിടെ ചെക്കനേയും വീട്ടുകാരേയും ഇഷ്ടമായതോടെയാണ് ഇരുവരുടേയും വിവാഹം പെട്ടെന്ന് നടത്താന്‍ തീരുമാനിച്ചത്.

സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്നത്:

'രാത്രി അവിടെ തങ്ങുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടു പോലുമില്ലായിരുന്നു. കാരണം, അതു വളരെ വിചിത്രമായ കാര്യമാണ്. ഞാന്‍ രണ്ടാം തവണ മാത്രമാണ് അദ്ദേഹത്തെ കാണുന്നത്', പ്രാദേശിക മാധ്യമമായ ജിമു ന്യൂസിനോട് സിയോക്യിങ്ങ് പറയുന്നു.

A woman stuck in her blind date's home ends up engaged with him, Beijing, China, Marriage, Social Media, Engagement, Lockdown, World

 ലോക് ഡൗണ്‍ നീക്കിയതിന് ശേഷം ഞങ്ങൾ വിവാഹനിശ്ചയം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്, അത് ഒരുപക്ഷേ ഫെബ്രുവരി ഒന്ന്
 ചൈനീസ് പുതുവർഷമാകാം. സിയോക്യിങ്ങ്  പറഞ്ഞു. 

വിവാഹം വളരെ നേരത്തെയായിപ്പോയി. സാഒ ഫെയി എന്ന കല്യാണ പയ്യന്റെ ഫോടോ ആദ്യം കണ്ടപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ടില്ല. എന്നാല്‍ നേരിട്ട് കണ്ടപ്പോള്‍ സ്നേഹം തോന്നിയെന്നും സിയോക്യിങ് വ്യക്തമാക്കുന്നു.

സാഒ ഫെയി എപ്പോഴും എന്റെ ഭാഗത്തു നില്‍ക്കുന്നവനാണ്. അത് എന്നെ വല്ലാതെ സ്പര്‍ശിച്ചു. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണ്. രണ്ടു പേരും പരസ്പരം നന്നായി മനസ്സിലാക്കി. വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ ഞങ്ങള്‍ രണ്ടുപേരുടേയും രക്ഷിതാക്കള്‍ വളരെ സന്തോഷത്തിലാണ്, സിയോക്യിങ് കൂട്ടിച്ചേര്‍ത്തു. 2021ൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണിത്.

ഓണ്‍ലൈന്‍ ആയി ആപിള്‍ കച്ചവടം നടത്തുന്ന ജോലിയാണ് സിയോക്യിങ്ങിന്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് സിയാന്‍യങ്ങില്‍ അധികൃതര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

ഇരുവരുടേയും കഥ ചൈനയിലെ സോഷ്യല്‍ മീഡിയകളിലും വൈറലാണ്. ഇരുവരും ലോക് ഡൗണിന് നന്ദി പറയണമെന്നാണ് ആളുകള്‍ പറയുന്നത്. ഇതിന് മുമ്പും ചൈനയില്‍ സമാന സംഭവം ഉണ്ടായിട്ടുണ്ട്. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ വാങ് എന്ന സ്ത്രീയാണ് ഇതുപോലെ വരന്റെ അപാര്‍ട്മെന്റില്‍ കുടുങ്ങിപ്പോയത്.

Keywords: A woman stuck in her blind date's home ends up engaged with him, Beijing, China, Marriage, Social Media, Engagement, Lockdown, World.

Post a Comment