Follow KVARTHA on Google news Follow Us!
ad

ഇൻഡ്യൻ ജനാധിപത്യത്തെ ഞെട്ടിച്ച് ഗോവ; അഞ്ച് വർഷത്തിനിടെ 60 ശതമാനം എംഎൽഎമാരും പാർടി മാറി; കോൺഗ്രസ് 17 ൽ നിന്ന് രണ്ടായി ചുരുങ്ങി; ബിജെപി 13 ൽ നിന്ന് 27 ആയി കുതിച്ചു

60% MLAs In Goa Switched Parties In Last 5 Years#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പനാജി: (www.kvartha.com 24.01.2022) നിയമസഭാ സീറ്റുകളുടെ എണ്ണം 40 മാത്രമാണെങ്കിലും അംഗബലത്തിന്റെ 60 ശതമാനം പേരും ഗോവയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാർടി മാറിയതായി റിപോർട്. ഇതോടെ ഇൻഡ്യൻ ജനാധിപത്യ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു റെകോർഡാണ് ഗോവ സ്ഥാപിച്ചതെന്ന് പഠനം നടത്തിയ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപോർടിൽ പറയുന്നു.

  
India, Goa, News, Politics, Political party, Election, MLA, Congress, BJP, Maharashtra, 60% MLAs In Goa Switched Parties In Last 5 Years.'നിലവിലെ നിയമസഭയുടെ അഞ്ച് വർഷ കാലയളവിൽ (2017-2022), 24 എം‌എൽ‌എമാർ അവരുടെ പാർടികൾ മാറി, ഇത് സഭയുടെ മൊത്തം അംഗബലത്തിന്റെ 60 ശതമാനമാണ്. ഇൻഡ്യയിൽ മറ്റൊരിടത്തും ഇത് സംഭവിച്ചിട്ടില്ല. വോടർമാരോടുള്ള അനാദരവാണിത്' - റിപോർട് വ്യക്തമാക്കുന്നു. കോൺഗ്രസ് എംഎൽഎമാരായി വിജയിക്കുകയും എന്നാൽ 2017 ലെ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഭരണകക്ഷിയായ ബിജെപിയിൽ ചേർന്ന വിശ്വജിത് റാണെ, സുഭാഷ് ശിരോദ്കർ, ദയാനന്ദ് സോപ്‌തെ എന്നിവരുടെ പേരുകൾ 24 എംഎൽഎമാരുടെ പട്ടികയിൽ ഉൾപെടുത്തിയിട്ടില്ല.

2019-ൽ 10 കോൺഗ്രസ് നിയമസഭാംഗങ്ങൾ ബിജെപിയിലേക്ക് ചേക്കേറി. അവരിൽ അന്നത്തെ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറും ഉൾപെടുന്നു. ജെന്നിഫർ മോൺസെറേറ്റ് (തലീഗാവോ), ഫ്രാൻസിസ്‌കോ സിൽവേറിയ (സെന്റ് ആന്ദ്രെ), ഫിലിപെ നെറി റോഡ്രിഗസ് (വെലിം), വിൽഫ്രഡ് നസ്രത് മെനിനോ ഡിസ (നുവേം), ക്ലാഫാസിയോ ഡയസ് (കൻകോലിം), അന്റോണിയോ കാരാനോ, ഫെർണാൻഡസ് (സെന്റ് ക്രൂസ്), നീലകാന്ത് ഹലാർങ്കർ (ടിവിം), ഇസിദോർ ഫെർണാൻഡസ് (കാനകോണ), അറ്റനാസിയോ മോൺസെറേറ്റ് (മനോഹർ പരീകറിന്റെ മരണശേഷം 2019 ലെ ഉപതെരഞ്ഞെടുപ്പിൽ പനാജിയിൽ വിജയിച്ചയാൾ). എന്നിവരാണ് ബിജെപിയിലേക്ക് മാറിയ മറ്റ് കോൺഗ്രസ് എംഎൽഎമാർ.

മഹാരാഷ്ട്രവാദി ഗോമന്തക് പാർടി (എംജിപി) എംഎൽഎമാരായ ദീപക് പൗസ്കർ (സാൻവോർഡെം), മനോഹർ അജ്ഗാവ്കർ (പെർനെം) എന്നിവരും ഇതേ കാലയളവിൽ ബിജെപിയിലേക്ക് മാറി. സാലിഗാവോയിൽ നിന്നുള്ള ഗോവ ഫോർവേഡ് പാർടിയുടെ (ജിഎഫ്‌പി) ജയേഷ് സാൽഗോങ്കറും ബിജെപിയിൽ ചേർന്നു. അടുത്തിടെ, മുൻ ഗോവ മുഖ്യമന്ത്രിയും പോണ്ടയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ രവി നായികും ബിജെപിയിലെത്തി. അതേസമയം മറ്റൊരു മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലൂയിസിഞ്ഞോ ഫലീറോ (നവേലിം) തൃണമൂൽ കോൺഗ്രസിലാണ് എത്തിയത്.

2017ലെ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നുവെങ്കിലും 13 സീറ്റുകൾ നേടിയ ബിജെപി, ചില സ്വതന്ത്രന്മാരുമായും പ്രാദേശിക പാർടികളുമായും സഖ്യമുണ്ടാക്കി സർകാർ രൂപീകരിക്കുകയായിരുന്നു. കൂറുമാറ്റത്തിനും എംഎൽഎമാരുടെ രാജിക്കുമൊടുവിൽ കോൺഗ്രസിന്റെ നിലവിലെ അംഗബലം രണ്ടാണ്. ബിജെപിയുടേത് 27 ആയി ഉയർന്നു.

ഈയൊരു പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 36 പാർടി സ്ഥാനാർഥികളെയും ചർച്, ക്ഷേത്രം, മസ്‌ജിദ്‌ എന്നിങ്ങനെ ആരാധന കേന്ദ്രങ്ങളിൽ എത്തിച്ച് കൂറുമാറില്ലെന്ന് കോൺഗ്രസ് പ്രതിജ്ഞയെടുപ്പിച്ചത്. ഫെബ്രുവരി 14 നാണ് സംസ്ഥാനത്ത് വോടെടുപ്പ്. വോടെണ്ണൽ മാർച് 10 ന് നടക്കും. അധികാരം നിലനിർത്താൻ ബിജെപിയും പിടിച്ചെടുക്കാൻ കോൺഗ്രസും എഎപിയും ടിഎംസിയും ശക്തമായ പോരാട്ടവുമായി രംഗത്തുണ്ട്.

Keywords: India, Goa, News, Politics, Political party, Election, MLA, Congress, BJP, Maharashtra, 60% MLAs In Goa Switched Parties In Last 5 Years.


< !- START disable copy paste -->

Post a Comment