Follow KVARTHA on Google news Follow Us!
ad

അടുത്ത 15 ദിവസങ്ങളില്‍ 6 ദിവസം ബാങ്ക് അവധി; ഏതൊക്കെയാണെന്ന് അറിയാം

6 days bank holiday in next 15 days; Know the holidays in each state#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 17.01.2022)  കോവിഡ് മൂന്നാംതരംഗത്തിലേക്ക് രാജ്യം കടന്നുകഴിഞ്ഞ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളേര്‍പെടുത്തിക്കൊണ്ടിരിക്കുകയാണ്, അതിനിടെ തുടര്‍ചയായ ദിവസങ്ങളില്‍ ബാങ്ക് അവധി വരുകയാണ്. അടുത്ത 15 ദിവസത്തിനുള്ളില്‍ ആറ് ദിവസമാണ് അവധി. ബാങ്കുമായി ബന്ധപ്പെട്ട് വളരെ അത്യാവശ്യമായി ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ പെട്ടെന്ന് തന്നെ ചെയ്യണം.

India, News, Top-Headlines, Banking, Bank, Holidays, ATM, RBI, Reserve Bank, Chennai, Internet, 6 days bank holiday in next 15 days; Know the holidays in each state.


റിസര്‍വ് ബാങ്ക് ഓഫ് ഇൻഡ്യയുടെ (ആര്‍ബിഐ) ഔദ്യോഗിക വെബ്സൈറ്റില്‍ അവധി ദിവസങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാങ്കിംഗ് അവധികളും വിവിധ സംസ്ഥാനങ്ങളിലെ ആഘോഷങ്ങള്‍ അനുസരിച്ചുള്ള അവധികളുമാണിത്. പ്രാദേശിക അവധികള്‍ എല്ലാ സംസ്ഥാനങ്ങളിലും ബാധകമല്ല.

ജനുവരി 18ന് ചെന്നൈയില്‍ തൈപ്പൂയമായതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ജനുവരി 22 നാലാം ശനിയാഴ്ചയും ജനുവരി 23 ഞായറാഴ്ചയുമാണ്, 26 റിപബ്‌ളിക് ദിനമായതിനാല്‍ ബാങ്കുകള്‍ അവധിയായിരിക്കും. ജനുവരി 30 ഞായറാഴ്ചയാണ്. 31ന് അസമില്‍ പ്രാദേശിക അവധിയാണ്. 

അടുത്ത മാസം ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലികള്‍ ചെയ്യാനാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ അവധി ദിവസങ്ങളുടെ ലിസ്റ്റ് നോക്കിയ ശേഷം മാത്രം ബാങ്കില്‍ പോവുക. ജോലിയും എളുപ്പമാകും. അവധിക്കാലത്തെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരാകും. ഈ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് എടിഎം, ഇന്റര്‍നെറ്റ് ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, മറ്റ് സേവനങ്ങള്‍ എന്നിവ ഉപയോഗിക്കാം.

Keywords: India, News, Top-Headlines, Banking, Bank, Holidays, ATM, RBI, Reserve Bank, Chennai, Internet, 6 days bank holiday in next 15 days; Know the holidays in each state.

Post a Comment