Follow KVARTHA on Google news Follow Us!
ad

കോവിഡ് ആശങ്ക പടരുന്നു; 402 പാർലമെന്റ് ജീവനക്കാർക്ക് പോസിറ്റീവ്: രാജ്യസഭയില്‍ നിയന്ത്രണമേര്‍പെടുത്തി

402 Parliament staff test positive for Covid, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 09.01.2022) 402 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യസഭയില്‍ നിയന്ത്രണമേര്‍പെടുത്തി. ജനുവരി നാലിനും എട്ടിനും ഇടയിലാണ് ഇത്രയും പേര്‍ പോസിറ്റീവായത്. ഒമിക്രോണ്‍ വൈറസാണോ എന്ന് അറിയുന്നതിനായി സാംപിളുകള്‍ ജീനോം സീക്വന്‍സിംഗിനായി അയച്ചിട്ടുണ്ട്. 65 പേര്‍ രാജ്യസഭയില്‍ നിന്നും 200 പേര്‍ ലോക്സഭയില്‍ നിന്നും 133 പേര്‍ അനുബന്ധ സെര്‍വീസുകളില്‍ നിന്നുള്ളവരാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജെന്‍സിയോട് പ്രതികരിച്ചു.
                 
News, National, Top-Headlines, COVID-19, Parliament, Workers, Country, Virus, Report, Secretary, Conference, Staff, Positive, 402 Parliament staff test positive for Covid.
                         
കേന്ദ്ര ബജെറ്റിന് ആഴ്ചകള്‍ക്കുമുമ്പ് ഇത്രയധികം ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടതോടെ ഹാജര്‍ സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രാജ്യസഭ ഞായറാഴ്ച പുറത്തിറക്കി. രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു, സെക്രടറി ജനറല്‍ പി സി മോദി, ഉപദേഷ്ടാവ് പി പി കെ രാമാചാര്യലു എന്നിവരുമായി സ്ഥിതിഗതികള്‍ അവലോകനം ചെയ്തതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ബജെറ്റ് സമ്മേളനത്തിന് മുന്നോടിയായി രാജ്യസഭാ സെക്രടറിയേറ്റ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വൈറസ് പടരുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഉപരാഷ്ട്രപതി നിര്‍ദേശിച്ചു. അൻഡർ സെക്രടറി/എക്സിക്യൂടീവ് ഓഫീസര്‍ റാങ്കിന് താഴെയുള്ള 50 ശതമാനം ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ജനുവരി അവസാനം വരെ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇത് മൊത്തം ജീവനക്കാരുടെ 65 ശതമാനം വരും. വികലാംഗരായ ജീവനക്കാരെയും ഗര്‍ഭിണികളെയും ഓഫീസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിരക്ക് ഒഴിവാക്കാന്‍ സെക്രടറിയേറ്റിന്റെ പ്രവര്‍ത്തനസമയം നിയന്ത്രിക്കും. ഔദ്യോഗിക മീറ്റിംഗുകള്‍ ഒഴിവാക്കിയിട്ടില്ല. 1,300-ഓളം വരുന്ന ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും രോഗബാധിതരായ എല്ലാ ജീവനക്കാരെയും നിരീക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും ചികിത്സ നല്‍കാനും സഹായിക്കണമെന്നും ഉപരാഷ്ട്രപതി നിര്‍ദേശിച്ചു. ഉപരാഷ്ട്രപതി ആഴ്ചയിലൊരിക്കല്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യും.


Keywords: News, National, Top-Headlines, COVID-19, Parliament, Workers, Country, Virus, Report, Secretary, Conference, Staff, Positive, 402 Parliament staff test positive for Covid.
< !- START disable copy paste -->

Post a Comment