Follow KVARTHA on Google news Follow Us!
ad

യുഎസ്-കാനഡ അതിര്‍ത്തിയില്‍ പിഞ്ചുകുഞ്ഞടക്കം 4 ഇന്‍ഡ്യക്കാര്‍ തണുത്ത് മരിച്ചസംഭവം; അടിയന്തിര ഇടപെടല്‍ നടത്താന്‍ നയതന്ത്ര കാര്യാലയത്തിന് നിര്‍ദേശം

4 of Indian family, including infant, freeze to death on US-Canada border#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഒടാവ: (www.kvartha.com 22.01.2022) യുഎസ്-കാനഡ അതിര്‍ത്തിയില്‍ പിഞ്ചുകുഞ്ഞടക്കം നാല് ഇന്‍ഡ്യക്കാര്‍ തണുത്ത് മരിച്ചസംഭവത്തില്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ കാനഡയിലെ ഇന്‍ഡ്യന്‍ നയതന്ത്ര കാര്യാലയത്തിന് നിര്‍ദേശം നല്‍കി. ഇത് ഞെട്ടിക്കുന്ന വാര്‍ത്തയെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ പ്രതികരിച്ചു. ഇന്‍ഡ്യന്‍ സംഘം അപകട സ്ഥലത്തേയ്ക്ക് പോകുമെന്ന് കാനഡയിലെ ഇന്‍ഡ്യന്‍ ഹൈകമീഷണര്‍ അജയ് ബിസാരിയ അറിയിച്ചു. 

രണ്ട് മുതിര്‍ന്നവരും ഒരു കൗമാരക്കാരനും പിഞ്ചുകുഞ്ഞുമാണ് യുഎസ്-കാനഡ അതിര്‍ത്തിയില്‍ മരിച്ചത്. ഇവര്‍ ഒരു കുടുംബത്തിലുള്ളവരാണെന്നും മരിച്ചവരുടെ വിവരങ്ങള്‍ അറിയാനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.


News, World, International, USA, Death, Indian, Family, Police, 4 of Indian family, including infant, freeze to death on US-Canada border


അമേരികയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച സംഘത്തിലുള്ളവര്‍ക്കാണ് ദുരന്തം സംഭവിച്ചതെന്നാണ് റിപോര്‍ട്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഏഴ് പേരെ അവശനിലയില്‍ കനേഡിയന്‍ പൊലീസ് രക്ഷിച്ചു. 

അമേരികന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 12 മീറ്റര്‍ മാത്രം അകലെ കാനഡ അതിര്‍ത്തിക്കുള്ളിലായിരുന്നു മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗന്‍ഡഡ് പൊലീസാണ് ബുധനാഴ്ച മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഘത്തെ അമേരികയിലേക്ക് കടത്താന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

Keywords: News, World, International, USA, Death, Indian, Family, Police, 4 of Indian family, including infant, freeze to death on US-Canada border

إرسال تعليق