Follow KVARTHA on Google news Follow Us!
ad

'മരിക്കാൻ പോവുകയാണെന്ന് പിതാവിന് ഫോൺ ചെയ്തശേഷം 19 കാരിയായ മോഡെൽ ഹോടെലിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടി'

19-year-old model jumps from sixth floor of hotel, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ജോധ്പൂർ: (www.kvartha.com 31.01.2022) മരിക്കാൻ പോവുകയാണെന്ന് പിതാവിന് ഫോൺ ചെയ്തശേഷം 19 കാരിയായ മോഡെൽ ഹോടെലിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടിയതായി റിപോർട്. രാജസ്താനിലെ ജോധ്പൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗുൻഗുൻ ഉപാധ്യായ എന്ന യുവതിയാണ് ആതമഹത്യാ ശ്രമം നടത്തിയത്.
         
News, National, Top-Headlines, Father, Mobile Phone, Hotel, Girl, Suicide, Police, 19-year-old model jumps from sixth floor of hotel.

ചാടുന്നതിന് മുമ്പ്, പിതാവ് ഗണേഷിന് ഫോൺ വിളിച്ച് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും തന്നെ കാണുമ്പോൾ മുഖത്തേക്ക് നോക്കണമെന്നും യുവതി പറഞ്ഞതായാണ് വിവരം. ഉടൻ ഗണേഷ് പൊലീസിനെ വിവരം അറിയിച്ചു. എന്നാൽ പൊലീസ് സ്ഥലത്ത് എത്തുന്നതിന് മുമ്പ് ഗുൻഗുൻ താഴേക്ക് ചാടിയിരുന്നതായി പൊലീസ് അറിയിച്ചു.

താഴെ പാർക് ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് യുവതി പതിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗുൻഗുനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലുകൾക്കും നെഞ്ചിനും പൊട്ടലുണ്ടായതായും ധാരാളം രക്തം നഷ്ടപ്പെട്ടുവെന്നുമാണ് വിവരം. യുവതിയുടെ ആത്മഹത്യാശ്രമത്തിന്റെ കാരണം അറിവായിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. ഗുൻഗുനിന്റെ നില മെച്ചപ്പെട്ടാൽ മാത്രമേ മൊഴി രേഖപ്പെടുത്താൻ ആവുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ വീഡിയോ കാണിച്ച് യുവാവ് ബ്ലാക് മെയിൽ ചെയ്തിരുന്നതായും പറയുന്നു.

കടപ്പാട്: ഇൻഡ്യ ടുഡേ 


Keywords: News, National, Top-Headlines, Father, Mobile Phone, Hotel, Girl, Suicide, Police, 19-year-old model jumps from sixth floor of hotel.
< !- START disable copy paste -->

Post a Comment