Follow KVARTHA on Google news Follow Us!
ad

മോഷണക്കുറ്റം ആരോപിച്ച് കടയുടമ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചെന്ന്; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Youth died after being burnt#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പട്ന: (www.kvartha.com 26.12.2021) മോഷണക്കുറ്റം ആരോപിച്ച് കടയുടമ ജീവനോടെ കത്തിച്ചതായി പറയുന്ന യുവാവ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ബയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രഗതി നഗറിലാണ് സംഭവം. മൊബൈല്‍ ഫോൺ റിപയര്‍ കടയിൽ ജോലി ചെയ്ത് വരികയായിരുന്ന വികാസ് (22) ആണ് മരിച്ചത്.

  
Patna, Bihar, News, Death, Burnt to death, Petrol, Treatment, Youth, Shop, Theft, Medical College, Police, Youth died after being burnt.



ഏതാനും മാസങ്ങൾക്കു മുമ്പാണ് വികാസിന്റെ വിവാഹം കഴിഞ്ഞത്. ആ സമയത്ത് യുവാവ് ഉടമയിൽ നിന്ന് കുറച്ച് പണം കടം വാങ്ങിയിരുന്നുവെന്നും അത് ഉടമ പലപ്പോഴും ആവശ്യപ്പെട്ടിരുന്നുവെന്നും പറയുന്നു. അതിനിടെ കടയില്‍ നിന്ന് ബ്ലൂടൂത് മോഷ്ടിച്ചതായി ആരോപിച്ച് ഡിസംബര്‍ 18 ന് കടയുടമ മറ്റു മൂന്ന് പേരുടെ സഹായത്തോടെ യുവാവിനെ മര്‍ദിക്കുകയും ജീവനോടെ പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നുവെന്നാണ് റിപോര്‍ട്.

വഴിയരികിൽ ജീവനോടെ കത്തുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തി യുവാവിനെ പട്ന മെഡികല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. അതിനിടെ സംഭവത്തിൽ പ്രകോപിതരായ യുവാവിന്റെ കുടുംബാംഗങ്ങള്‍ റോഡ് ഉപരോധിക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തു. പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.


Keywords: Patna, Bihar, News, Death, Burnt to death, Petrol, Treatment, Youth, Shop, Theft, Medical College, Police, Youth died after being burnt.

< !- START disable copy paste -->

Post a Comment