Follow KVARTHA on Google news Follow Us!
ad

2021 ൽ ഇൻഡ്യ സാക്ഷ്യം വഹിച്ച 11 ശ്രദ്ധേയമായ സംഭവങ്ങൾ; ഒരു തിരിഞ്ഞുനോട്ടം

Year in review; 11 notable events witnessed in India, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 31.12.2021) കോവിഡ് ഉയർത്തിയ ആശങ്കകൾ അവസാനിക്കാത്ത ഒരു വർഷം കൂടിയാണ് കടന്നുപോകുന്നത്. കാർഷിക സമരത്തിന്റെ വിജയം മുതൽ സിഡിഎസ് ജനറൽ ബിപിൻ റാവതിന്റെ ദാരുണമായ മരണം വരെ ശ്രദ്ധേയമായ സംഭവങ്ങൾക്ക് ഈ വർഷത്തിൽ ഇൻഡ്യ സാക്ഷ്യം വഹിച്ചു.
       
News, National, New Delhi, Trending, Top-Headlines, New Year, India, Accident, Farmers, Narendra Modi, Mumbai, IPL, Year in review; 11 notable events witnessed in India.
                      
2021-ൽ രാജ്യത്തിന്റെ ശ്രദ്ധ ആകർഷിച്ച 11 സംഭവങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം:

1. ഹെലികോപ്റ്റെർ അപകടത്തിൽ സിഡിഎസ് ജനറൽ ബിപിൻ റാവതിന്റെ മരണം

2021 ഡിസംബർ എട്ട്: ഇൻഡ്യൻ വ്യോമസേനയുടെ ഹെലികോപ്റ്റെർ അപകടത്തിൽ പെട്ട് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവതും ഭാര്യയും മറ്റ് 11 പ്രതിരോധ ഉദ്യോഗസ്ഥരും അടക്കം 13 പേരുടെ മരണം രാജ്യത്തെ ഞെട്ടിച്ചു. ഇൻഡ്യയുടെ ‘കറുത്ത ദിനം’ ആയി അതിനെ രേഖപ്പെടുത്താം. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ബെംഗ്ളൂറിലെ എയർഫോഴ്‌സ് കമാൻഡ് ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുകയായിരുന്ന ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിംഗും ഡിസംബർ 15 ന് മരണത്തിന് കീഴടങ്ങി.

2. മൂന്ന് വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കുകയും കർഷകർ ഒരു വർഷം നീണ്ടുനിന്ന സമരം പിൻവലിക്കുകയും ചെയ്തു

നവംബർ 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ടെലിവിഷൻ പ്രസംഗത്തിൽ കർഷകരോട് ക്ഷമാപണം നടത്തുകയും ഡെൽഹിയുടെ അതിർത്തിയിൽ ഒരു വർഷം നീണ്ടുനിന്ന പ്രതിഷേധത്തെത്തുടർന്ന് വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തത് ശ്രദ്ധേയമായി. നവംബർ 29 ന് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ലോക്‌സഭയും രാജ്യസഭയും റദ്ദാക്കുന്ന ബിൽ പാസാക്കി. തുടർന്ന് ഡിസംബർ 12 മുതൽ കർഷകർ ഒരു വർഷത്തെ ബഹുജന പ്രതിഷേധം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി. റിപ്പബ്ലിക് ദിനത്തിൽ കാർഷിക പരിഷ്‌കാരങ്ങൾക്കെതിരെ ആയിരക്കണക്കിന് കർഷകർ നടത്തിയ ട്രാക്ടർ റാലിയും വിവാദങ്ങളിൽ മുങ്ങി.

3. മിസ്സ് യൂനിവേഴ്സ് പട്ടം

ഡിസംബർ 12 ന് ഇസ്രാഈലിൽ നടന്ന 70-ാമത് മിസ് യൂനിവേഴ്‌സ് 2021-ൽ ഇൻഡ്യക്കാരിയായ ഹർനാസ് സന്ധു കിരീടം നേടിയത് രാജ്യത്തിന് അഭിമാനമായി. 21 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം തവണ കിരീടം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവന്നത്.

4. ലഖിംപൂർ ഖേരി അക്രമം

ഒക്‌ടോബർ മൂന്നിന് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ പ്രതിഷേധിച്ച കർഷകർക്ക് നേരെ മൂന്ന് കാറുകൾ ഇടിച്ചുകയറി. അക്രമത്തിൽ നാല് കർഷകരടക്കം എട്ട് പേർ മരിച്ചു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ബൻബീർപൂർ സന്ദർശനത്തെ എതിർത്തായിരുന്നു പ്രതിഷേധം.നക്ഷത്ര സിംഗ്, ദൽജീത് സിംഗ്, ലവ്പ്രീത് സിംഗ്, ഗുർവീന്ദർ സിംഗ് എന്നിങ്ങനെ നാല് കർഷകർ മരിച്ചതായി കർഷക സംഘടനകൾ അറിയിച്ചു.

സംഭവം വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായി. പ്രതിഷേധക്കാർക്കിടയിലൂടെ പാഞ്ഞുകയറിയ വാഹനങ്ങളിലൊന്നിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും ഉണ്ടായിരുന്നതായി കർഷകർ ആരോപിച്ചു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ, ലഖിംപൂർ ഖേരി അക്രമ കേസിൽ സമർപിച്ച എഫ്‌ഐആറിൽ ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി.

5. കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ഓക്സിജെൻ പ്രതിസന്ധി

കോവിഡ് രണ്ടാം തരംഗം ഇൻഡ്യയുടെ ആരോഗ്യ സംവിധാനത്തെ ശിഥിലമാക്കാൻ കാരണമായി. ഏപ്രിൽ, മെയ് മാസങ്ങളിൽ, രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ ഓക്സിജെൻ തീർന്നു. ഓക്സിജെൻ ക്ഷാമം മൂലം അനവധി കോവിഡ് രോഗികൾ മരിച്ചു. ഇത് കണക്കിലെടുത്ത് ജീവൻ രക്ഷിക്കാൻ നിരവധി സ്ഥാപനങ്ങളും കേന്ദ്ര, സംസ്ഥാന സർകാരുകളും യുദ്ധകാലാടിസ്ഥാനത്തിൽ ഓക്സിജെൻ പ്ലാന്റുകൾ സ്ഥാപിച്ചു.

6. 70 വർഷത്തിന് ശേഷം എയർ ഇൻഡ്യയുടെ നിയന്ത്രണം ടാറ്റ തിരിച്ചുപിടിച്ചു


ടാറ്റ സൻസിന്റെ തലേസ് പ്രൈവറ്റ് ലിമിറ്റഡിന് എയർ ഇൻഡ്യ വിൽക്കാൻ ഇൻഡ്യ ഗവൺമെന്റ് അനുമതി നൽകിയതോടെ 70 വർഷത്തിന് ശേഷം എയർ ഇൻഡ്യയുടെ നിയന്ത്രണം ടാറ്റ തിരിച്ചുപിടിച്ചു. എയർ ഇൻഡ്യയെ സർകാരിൽ നിന്ന് ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ് 18,000 കോടി രൂപ നൽകും.

7. പെഗാസസ്

40 മാധ്യമപ്രവർത്തകർ, പ്രതിപക്ഷ പാർടികളിലെ നേതാക്കൾ, ഒരു സുപ്രീം കോടതി ജഡ്ജി, നരേന്ദ്ര മോഡി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ എന്നിവരുൾപെടെ 300-ലധികം ഇൻഡ്യക്കാരുടെ വിവരങ്ങൾ ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎസ്ഒ കമ്പനി വികസിപ്പിച്ച പെഗാസസ് സ്‌പൈവെയർ വഴി നിരീക്ഷണത്തിലാണെന്ന് വെളിപ്പെടുത്തൽ വൻ കോളിളക്കം സൃഷ്ടിച്ചു. എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസ് ഇവ അടിസ്ഥാനരഹിതമാണെന്നും വ്യക്തമായ തെളിവുകളില്ലെന്നും അറിയിച്ചു.

8. ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവിന്റെ അറസ്റ്റ്

നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് വ്യവസായിയും നിര്‍മാതാവുമായ രാജ് കുന്ദ്രയെ നീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ജൂലൈ 19 ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത് ആർതർ റോഡ് ജയിലിലേക്ക് അയച്ചു. നീലചിത്ര റാകെറ്റിന്റെ പ്രധാന കണ്ണിയാണ് രാജ് കുന്ദ്രയെന്നും സിനിമയിൽ അവസരം തേടിയെത്തിയ യുവതികളെ ചൂഷണം ചെയ്ത് സംഘം കോടികൾ സമ്പാദിച്ചെന്നുമായിരുന്നു പൊലീസ് കുറ്റപത്രം. മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് സെപ്റ്റംബർ 21 ന് കുന്ദ്ര ജയിലിൽ നിന്ന് പുറത്തിറങ്ങി.

9. 2020 ടോകിയോ ഒളിംപിക്‌സിലും പാരാലിംപിക്‌സിലും ഇൻഡ്യയുടെ നേട്ടങ്ങൾ

2020 ജൂലൈ 23 നും ഓഗസ്റ്റ് എട്ടിനും ഇടയിൽ ടോകിയോയിൽ നടന്ന ഒളിംപിക്സിൽ ഇൻഡ്യ ഏഴ് മെഡലുകൾ (1 സ്വർണം, 2 വെള്ളി, 4 വെങ്കലം) നേടി. പാരാലിംപിക്‌സിൽ മൊത്തം 19 മെഡലുകൾ (5 സ്വർണം, 8 വെള്ളി, 6 വെങ്കലം) നേടി.

10. മുംബൈ തീരത്ത് ക്രൂസ് മയക്കുമരുന്ന് വേട്ട

ഒക്ടോബർ രണ്ടിന് മുംബൈ തീരത്ത് ഗോവയിലേക്ക് പോകുന്ന ആഡംബര കപ്പലായ ‘കോർഡെലിയ’യിൽ നടത്തിയ റെയ്ഡിനെ തുടർന്ന് ശാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപെടെ എട്ട് പേരെ നാർകോടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. നിരോധിത ലഹരിമരുന്ന് കൈവശം വയ്ക്കുകയും വിൽക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണം. ആര്യൻ ഖാനെ ആർതർ റോഡ് ജയിലിലേക്ക് അയച്ചു. ഒക്‌ടോബർ 28 ന് ബോംബെ ഹൈകോടതി ആര്യന് ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഒക്ടോബർ 30 ന് ജയിലിൽ നിന്ന് പുറത്തിറങ്ങി.

അതിനിടെ, മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നൽകിയ എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ കൈക്കൂലി ആരോപണവും ഉയർന്നു.

11. ഐപിഎലിൽ രണ്ട് പുതിയ ഫ്രാഞ്ചൈസികൾ കൂടി


2022 ഐപിഎല്‍ സീസണില്‍ ലക്നൗ, അഹ്മദാബാദ് ആസ്ഥാനമായി രണ്ട് പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പെടുത്തി. ബിസിസിഐ ടീമുകളെ സ്വന്തമാക്കാനുള്ള ടെന്‍ഡര്‍ തുറന്നപ്പോള്‍ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ആര്‍പിഎസ്‌ജി ഗ്രൂപ് 7090 കോടി രൂപക്ക് ലക്നൗ ആസ്ഥാനമായി ടീമിനെയും 5624 കോടി രൂപക്ക് അഹ് മദാബാദ് ആസ്ഥാനമായി ഫ്രാഞ്ചൈസിയെ സിവിസി ക്യാപിറ്റലും സ്വന്തമാക്കി.


Keywords: News, National, New Delhi, Trending, Top-Headlines, New Year, India, Accident, Farmers, Narendra Modi, Mumbai, IPL, Year in review; 11 notable events witnessed in India.
< !- START disable copy paste -->

Post a Comment