Follow KVARTHA on Google news Follow Us!
ad

ഗര്‍ഭിണിയായ സഹോദരിയുടെ തല വെട്ടിയെടുത്ത് മൊബൈലില്‍ സെല്‍ഫിയെടുത്തതായും രക്ഷിക്കാന്‍ ചെന്ന ഭര്‍ത്താവിനുനേരെ ആക്രമണത്തിന് മുതിര്‍ന്നതായും പരാതി; സ്റ്റേഷനില്‍ കീഴടങ്ങിയ 17കാരന്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,News,Mobile Phone,Police,Arrested,Killed,National,
മുംബൈ: (www.kvartha.com 06.12.2021) ഗര്‍ഭിണിയായ സഹോദരിയുടെ തല വെട്ടിയെടുത്ത് മൊബൈലില്‍ സെല്‍ഫിയെടുക്കുകയും രക്ഷിക്കാന്‍ ചെന്ന ഭര്‍ത്താവിനുനേരെ ആക്രമണത്തിന് മുതിരുകയും ചെയ്തുവെന്ന പരാതിയില്‍ 17കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കീര്‍ത്തി തോറെ എന്ന 19കാരിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് യുവതി പ്രണയിച്ച യുവാവിനൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പമായിരുന്നു താമസം. ഇതിനിടെ ഗര്‍ഭിണിയാവുകയും ചെയ്തു. 

Woman found dead in house, Mumbai, News, Mobile Phone, Police, Arrested, Killed, National.

കഴിഞ്ഞാഴ്ച യുവതിയെ അമ്മ ഫോണില്‍ വിളിച്ചു. മകളെ കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് ഒരുതവണ മകളെ വന്ന് കണ്ട് പോവുകയും ചെയ്തു. അതിനുശേഷം ഞായറാഴ്ച വീണ്ടും മകനെയും കൂട്ടി അമ്മ യുവതിയുടെ വീട്ടിലെത്തി.

യുവതിയുടെ ഭര്‍ത്താവ് ഈ സമയം വീട്ടിലുണ്ടായിരുന്നു. അസുഖ ബാധിതനായ അദ്ദേഹം മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്നു. ഭര്‍ത്താവിന്റെ അമ്മയ്ക്കൊപ്പം പാടത്ത് ജോലിയിലായിരുന്നു യുവതി. അമ്മ വരുന്നു എന്നറിഞ്ഞ് ഇവര്‍ മധുര പലഹാരങ്ങള്‍ തയാറാക്കിയിരുന്നു. അമ്മയും സഹോദരനും എത്തിയ വിവരം അറിഞ്ഞ് പാടത്തുനിന്നും വീട്ടിലെത്തിയ യുവതി ചായയുണ്ടാക്കുകയായിരുന്നു.

ഇതിനിടെ പിന്നില്‍ നിന്ന് സഹോദരന്‍ ആക്രമിക്കുകയായിരുന്നു. മൂര്‍ചയേറിയ ആയുധം കൊണ്ടാണ് സഹോദരന്‍ ആക്രമിച്ചത്. യുവതിയുടെ കാല് പിടിച്ചുകൊടുത്ത് അമ്മ സഹോദരനെ സഹായിച്ചുവെന്നും പിന്നീടാണ് തലവെട്ടിയെടുത്തതെന്നും വൈജപൂര്‍ പൊലിസ് ഓഫിസര്‍ കൈലാഷ് പ്രജാപതി പറഞ്ഞു. തുടര്‍ന്ന് വെട്ടിയ തലയുമായി സഹോദരന്‍ അയല്‍വാസികളുടെ മുന്നിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

യുവതിയുടെ നിലവിളി കേട്ട് ഭര്‍ത്താവ് അടുക്കളയിലെത്തിയതോടെ സഹോദരന്‍ അയാള്‍കെതിരേയും തിരിഞ്ഞു. അവിടെ നിന്നും ജീവനും കൊണ്ട് ഓടിയതുകൊണ്ട് മാത്രമാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നും പൊലീസ് പറയുന്നു.

അതിനുശേഷം വിര്‍ഗാവ് പൊലീസ് സ്റ്റേഷനിലെത്തി സഹോദരന്‍ കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം അക്രമിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ നിയമ പ്രകാരമായിരിക്കും നടപടികള്‍ സ്വീകരിക്കുക എന്നും പൊലീസ് അറിയിച്ചു.

Keywords: Woman found dead in house, Mumbai, News, Mobile Phone, Police, Arrested, Killed, National.

Post a Comment