Follow KVARTHA on Google news Follow Us!
ad

അച്ഛനും അമ്മയും എത്താന്‍ വൈകിയിരുന്നെങ്കില്‍ സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തവരുടെ കണക്കില്‍ താനുംപെടുമായിരുന്നു; സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ മര്‍ദനവും പീഡനവും ഏല്‍കേണ്ടി വന്നുവെന്ന പരാതി നല്‍കിയ നിബിഷ

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Dowry,Police,Complaint,Allegation,attack,Kerala,
തിരുവനന്തപുരം: (www.kvartha.com 01.12.2021) അച്ഛനും അമ്മയും എത്താന്‍ വൈകിയിരുന്നെങ്കില്‍ സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തവരുടെ കണക്കില്‍ താനുംപെടുമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് കാരക്കോണം സ്വദേശി നിബിഷ. സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ മര്‍ദനവും മാനസിക പീഡനവും ഏല്‍കേണ്ടി വന്നുവെന്ന് കാട്ടി നിബിഷ പൊലീസില്‍ പരാതി നല്‍കിയിരിക്കയാണ്.

Woman assaulted for dowry in Thiruvananthapuram, Thiruvananthapuram, News, Dowry, Police, Complaint, Allegation, Attack, Kerala

എന്നാല്‍ പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞാണ് പൊലീസ് കേസെടുക്കുന്നതെന്ന് നിബിഷയും കുടുംബവും ആരോപിക്കുന്നു. വെണ്ണിയൂര്‍ സ്വദേശി അഖിലിന്റെയും ബന്ധുക്കളുടെയും പേരിലാണ് പരാതി കൊടുത്തത.് ഭര്‍തൃവീട്ടില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും സ്ത്രീധനം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങളും തെളിവായി ലഭിച്ചിട്ടും ഒന്നും സംഭവിച്ചില്ലെന്നും എല്ലാം കള്ളക്കേസാണെന്നുമാണ് അഖിലിന്റെയും കുടുംബത്തിന്റെയും പ്രതികരണം.

മകളെ കാണാന്‍ വീട്ടിലേക്ക് പോയപ്പോള്‍ തങ്ങളുടെ മുന്നില്‍ വച്ച് അവളെ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ എടുത്ത ദൃശ്യങ്ങളാണ് കൈവശമുള്ളതെന്ന് നിബിഷയുടെ മാതാപിതാക്കള്‍ പറയുന്നു. കാരക്കോണം സ്വദേശി നിബിഷയും വിഴിഞ്ഞം വെണ്ണിയൂര്‍ സ്വദേശിയായ അഖിലും ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരാകുന്നത്.

വിവാഹ സമയത്ത് സ്ത്രീധനം ഒന്നും ചോദിച്ചില്ലെങ്കിലും നാല്പത് പവന്റെ സ്വര്‍ണാഭരണങ്ങളും നാല്പത് സെന്റ് ഭൂമിയും നിബിഷയ്ക്ക് വിന്‍സെന്റ് നല്‍കിയിരുന്നു. പിന്നീട് സ്ത്രീധന കണക്ക് ചോദിച്ചും സൗന്ദര്യക്കുറവെന്നും ആരോപിച്ച് അപമാനിക്കല്‍ തുടങ്ങിയതായി നിബിഷ പറയുന്നു.

മര്‍ദനവും പതിവായി. പിന്നീടങ്ങോട്ട് സംസാരം മുഴുവന്‍ സ്ത്രീധനത്തെക്കുറിച്ചായി. സ്ത്രീധനത്തെക്കുറിച്ച് പറഞ്ഞ് അപമാനവും മര്‍ദനവും പതിവായതോടെ നിബിഷയുടെ അച്ഛന്‍ അഖിലിനെ ഫോണില്‍ വിളിച്ചപ്പോള്‍ പറയുന്നതിന്റെ ശബ്ദരേഖയും ഇവരുടെ കൈവശമുണ്ട്. പിടിച്ച് നില്‍ക്കാന്‍ കഴിയാതായപ്പോള്‍ വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം നിബിഷ വീട്ടിലേക്ക് വിളിച്ചു. അച്ഛനും അമ്മയും എത്താന്‍ വൈകിയിരുന്നെങ്കില്‍ സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തവരുടെ കണക്കില്‍ മകളും പെടുമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ നിബിഷയുടെ അമ്മയ്ക്ക് സങ്കടം സഹിക്കാനായില്ല.

ജൂലായ് മാസത്തില്‍ നിബിഷയെ മര്‍ദിച്ചപ്പോള്‍ പൊലീസ് എത്തിയിരുന്നു. എന്നാല്‍ കാര്യമായി ഒരു നടപടിയും എടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. മര്‍ദനമേറ്റ ദിവസം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല. തുടര്‍ച്ചയായി പറഞ്ഞിട്ടും കേസെടുക്കാന്‍ രണ്ടാഴ്ചയിലധികമെടുത്തു. ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ശബ്ദ സംഭാഷണവും എല്ലാമുണ്ടായിട്ടും തങ്ങളുടെ ഗതി ഇതാണെന്ന് കുടുംബം വേദനയോടെ പറയുന്നു.

Keywords: Woman assaulted for dowry in Thiruvananthapuram, Thiruvananthapuram, News, Dowry, Police, Complaint, Allegation, Attack, Kerala.

إرسال تعليق