യുപിയിലെ ഒരു സ്‌കൂളിലെ ക്ലാസ് മുറിയില്‍ ഭീമന്‍ പുലി; വിരണ്ടോടിയ വിദ്യാര്‍ഥിക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്ക്, വീഡിയോ


ലക്‌നൗ: (www.kvartha.com 02.12.2021) ഉത്തര്‍പ്രദേശിലെ ഒരു സ്‌കൂളില്‍ പുലിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്. അലിഗഡിലെ ചൗധരി നിഹാല്‍ സിങ് ഇന്റര്‍ കോളജിലാണ് സംഭവം. പുലര്‍ചെയാണ് പുലി സ്‌കൂളില്‍ കടന്നതെന്നാണ് വിവരം. ക്ലാസ്മുറിയില്‍ കിടക്കുകയായിരുന്ന പുലിയെ കണ്ട് പേടിച്ചോടിയ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  
News, National, India, Lucknow, Uttar Pradesh, Student, Injured, Attack, Animals, Video: Leopard Strays Into School, Attacks Student, Locked Up In Classroom


'ഞാന്‍ ക്ലാസ്മുറിയില്‍ കയറിയപ്പോള്‍ അവിടെ പുലി കിടക്കുന്നത് കണ്ടു. ആ നിമിഷം ഞാന്‍ പിന്തിരിഞ്ഞ് ഓടി. ഇതോടെ പുലി പിറകില്‍നിന്ന് ആക്രമിക്കുകയും മുതുകിലും കയ്യിലും കടിക്കുകയുമായിരുന്നു' -ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥി ലകി രാജ് സിങ് പറഞ്ഞു. 

News, National, India, Lucknow, Uttar Pradesh, Student, Injured, Attack, Animals, Video: Leopard Strays Into School, Attacks Student, Locked Up In Classroomരാവിലെ വിദ്യാര്‍ഥികള്‍ എത്തുന്നതിന് മുമ്പ് പുലി ക്ലാസ്മുറിയില്‍ കടന്നിരുന്നു. ഒരു വിദ്യാര്‍ഥിയെ ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ അവന്‍ വീട്ടിലാണ് -സ്‌കൂള്‍ പ്രിന്‍സിപല്‍ യോഗേഷ് യാദവ് പറഞ്ഞു.   

തുടര്‍ന്ന് പുലിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ട് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ സ്‌കൂളിന് ചുറ്റും നാട്ടുകാരും വിദ്യാര്‍ഥികളും തടിച്ചുകൂടിയിരുന്നു. പിന്നീട് പുലിയെ വനംവകുപ്പ് അധികൃതരെത്തി പിടികൂടി.

Keywords: News, National, India, Lucknow, Uttar Pradesh, Student, Injured, Attack, Animals, Video: Leopard Strays Into School, Attacks Student, Locked Up In Classroom

Post a Comment

أحدث أقدم