Follow KVARTHA on Google news Follow Us!
ad

ആശുപത്രിയിലേക്ക് കാറിൽ പോവുന്നതിനിടെ ഭാര്യയ്ക്ക് പ്രസവ വേദന; പതിവില്ലാത്ത ഗതാഗത കുരുക്കും; പിന്നീട് ഭർത്താവ് ചെയ്തത് ഇങ്ങനെ; 'ആദ്യ ടെസ്‌ല ശിശു'വെന്ന് വിശേഷണം

US woman gives birth in front seat of car#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഫിലാഡെൽഫിയ: (www.kvartha.com 21.12.2021) അമേരികയിലെ കീറ്റിങ് ഷെറി മൂന്ന് വയസുള്ള മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ തയ്യാറെടുക്കവെയായിരുന്നു ഭാര്യ ഇറാൻ ഷെറിന് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ കീറ്റിങ് ഭാര്യയെ തന്റെ ടെസ്‌ല ഇലക്ട്രിക് കാറിൽ കയറ്റുകയും ആശുപത്രിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.

  
America, News, Car, Pregnant Woman, Traffic, Birth, Youth, Hospital, US woman gives birth in front seat of car.



കാറിന്റെ പിറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന മകനെയും പ്രസവ വേദന അനുഭവിക്കുന്ന ഭാര്യയെയും ഒരുപോലെ നോക്കുന്നതിന് കീറ്റിങ് ഷെറിക്ക് മുന്നിലുണ്ടായിരുന്ന വഴി ഒന്ന് മാത്രമായിരുന്നു, വാഹനം ഓടോപൈലറ്റ് മോഡിലിടുക.

അങ്ങനെ യാത്രാമധ്യേ ടെസ്‌ല ഇലക്ട്രിക് കാറിന്റെ മുമ്പിലത്തെ സീറ്റിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെ 'ആദ്യ ടെസ്‌ല ശിശു' ഇപ്പോൾ എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. അടുത്തുള്ള പാവോലി ആശുപത്രിയിലേക്ക് 20 മിനിറ്റ് ആണ് ദൂരം. പക്ഷേ അന്ന് ആശുപത്രിയിലേക്കുള്ള വഴി തിരക്കേറിയതും ഗതാഗതക്കുരുക്കിൽ പെട്ടതായും പിതാവ് പറഞ്ഞു.

ആശുപത്രിയിൽ എത്തിയപ്പോഴേക്കും കാറിന്റെ മുൻസീറ്റിന് മുകളിൽ നഴ്‌സുമാർ കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചു ആവശ്യമായ പരിചരണങ്ങൾ നൽകി. ഇപ്പോൾ കുഞ്ഞും അമ്മയും പൂർണാരോഗ്യത്തോടെ കഴിയുന്നു.


Keywords: America, News, Car, Pregnant Woman, Traffic, Birth, Youth, Hospital, US woman gives birth in front seat of car.



< !- START disable copy paste -->

Post a Comment