Follow KVARTHA on Google news Follow Us!
ad

'കോവിഡ് അതിരുകളില്ലാത്ത വൈറസാണ്, ഏതെങ്കിലും ഒരു രാജ്യത്തെയോ പ്രദേശത്തെയോ ഒറ്റപ്പെടുത്തുന്ന യാത്രാ നിയന്ത്രണങ്ങള്‍ അന്യായം'; യാത്രാവിലക്കിനെതിരെ യുഎന്‍

കോവിഡ് വകഭേദമായ ഒമിക്രോണ്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ New York, News, World, COVID-19, Virus, UN,Omicron
ന്യൂയോര്‍ക്: (www.kvartha.com 02.12.2021) കോവിഡ് വകഭേദമായ ഒമിക്രോണ്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍നിന്നുള്ളര്‍ക്ക് ഏര്‍പെടുത്തിയ യാത്ര വിലക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎന്‍ (ഐക്യരാഷ്ട്ര) സെക്രടറി ജനറല്‍ അന്റോണിയോ ഗുടെറസ്. ഏതെങ്കിലും ഒരു രാജ്യത്തെയോ പ്രദേശത്തെയോ ഒറ്റപ്പെടുത്തുന്ന യാത്രാ നിയന്ത്രണങ്ങള്‍ അന്യായം മാത്രമല്ല, ഫലപ്രദവുമല്ലെന്ന് അദ്ദേഹം പറഞ്ഞു. 

'അതിരുകളില്ലാത്ത വൈറസാണിത്. ഏതെങ്കിലും ഒരു രാജ്യത്തെയോ പ്രദേശത്തെയോ ഒറ്റപ്പെടുത്തുന്ന യാത്രാ നിയന്ത്രണങ്ങള്‍ അന്യായം മാത്രമല്ല, ഫലപ്രദവുമല്ല. പകരം യാത്രക്കാര്‍ക്കുള്ള പരിശോധനകള്‍ വര്‍ധിപ്പിക്കുകയാണ് വേണ്ടത്'- എന്നാണ് യുഎന്‍ സെക്രടറി ജനറല്‍ പ്രതികരിച്ചത്. പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട രാജ്യങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കരുത്. 

New York, News, World, COVID-19, Virus,  UN,Omicron, UN chief slams travel bans over Omicron

യാത്രക്കാരുടെ പരിശോധന വര്‍ധിപ്പിക്കുന്നതിനൊപ്പം കാര്യക്ഷമമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് അന്റോണിയോ ഗുടെറസ് വ്യക്തമാക്കി. നെതര്‍ലാന്‍ഡ്സ് മുതല്‍ ബ്രിടന്‍ വരെയും കാനഡ മുതല്‍ ഹോങ്കോങ് വരെയും സ്ഥിരീകരിച്ച വകഭേദത്തെ ആദ്യം തിരിച്ചറിഞ്ഞതിന് തങ്ങള്‍ ശിക്ഷിക്കപ്പെടുകയാണെന്നാണ് ദക്ഷിണാഫ്രികന്‍ അധികൃതര്‍ പറഞ്ഞത്. 

Keywords: New York, News, World, COVID-19, Virus,  UN,Omicron, UN chief slams travel bans over Omicron

Post a Comment