Follow KVARTHA on Google news Follow Us!
ad

യുഎഇയിൽ വാരാന്ത്യ അവധിക്ക് പിന്നാലെ വെള്ളിയാഴ്ച നിസ്കാര സമയത്തിലും മാറ്റം; ഖുത്ബയും നിസ്കാരവും 1.15 ന് ശേഷം; വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ സമയങ്ങളിലേക്ക്; അവധി പരിഷ്കരണം ഇത് നാലാം തവണ

UAE mosques to host Friday prayers after 1.15 pm#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 07.12.2021) യുഎഇയിൽ വാരാന്ത്യ അവധിക്ക് പിന്നാലെ വെള്ളിയാഴ്ച നിസ്കാര സമയത്തിലും മാറ്റം. വെള്ളിയാഴ്ച ഖുത്ബയും  നിസ്കാരവും 1.15 ന് ശേഷം നടത്തുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. യുഎഇയിലെ സർകാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടര ദിവസത്തെ അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണിത്.

2022 ജനുവരി ഒന്ന് മുതൽ ആയിരിക്കും മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. ശനി, ഞായർ ദിവസങ്ങളിലായിരിക്കും ഇനി മുതൽ അവധി. വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും. ഇതോടെ ആഴ്ചയിൽ പ്രവൃത്തി നാലര ദിവസമായി ചുരുങ്ങും. നേരത്തെ, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. വെള്ളിയാഴ്​ച രാവിലെ 7.30 മുതൽ ഉച്ചക്ക്​ 12 വരെയാണ്​ പ്രവൃത്തിസമയം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെ ഓഫിസുകൾ പ്രവർത്തിക്കും. സ്വകാര്യ മേഖലകളും ഈ മാറ്റത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
UAE mosques to host Friday prayers after 1.15 pm

ഇതാദ്യമായല്ല യുഎഇ പ്രവൃത്തി ആഴ്ച പരിഷ്കരിക്കുന്നത്. വാരാന്ത്യ അവധി ദിനങ്ങൾ മൂന്ന് തവണ പരിഷ്കരിച്ചിട്ടുണ്ട്: 1971 മുതൽ 1999 വരെ വെള്ളിയാഴ്ച ഔദ്യോഗിക വാരാന്ത്യമായിരുന്നു. എന്നാൽ 1999 മുതൽ 2006 വരെ വ്യാഴാഴ്ചയും കൂടി വാരാന്ത്യ അവധിയിലേക്ക് ചേർത്തു. 2006 മുതൽ 2021 വരെ രാജ്യം വാരാന്ത്യ അവധികൾ വെള്ളി, ശനി ദിവസങ്ങളിലേക്ക് മാറ്റി.

മെച്ചപ്പെട്ട തൊഴിൽ, ജീവിത സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് ജീവനക്കാരെ പ്രാപ്തരാക്കുക, ആഗോള വിപണികളുമായും ബാങ്കുകളുമായും യോജിപ്പിലൂടെ ബിസിനസ് സുഗമമാക്കുക, ആഗോള മത്സരക്ഷമത സൂചികകളിൽ യുഎഇയുടെ റാങ്കിംഗ് ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മാറ്റത്തിന് പിന്നിലുള്ളത്. യുഎഇയിലുടനീളമുള്ള സ്കൂളുകളും സർവകലാശാലകളും പുതിയ വാരാന്ത്യങ്ങൾ പിന്തുടരും. താമസിയാതെ വിദ്യാഭ്യാസ മന്ത്രാലയം പുതിയ സ്കൂൾ സമയം പ്രഖ്യാപിക്കും.

Keywords: Gulf, News, UAE, Masjid, Time, Top-Headlines, Religion, Islam, Muslims, Juma, UAE mosques to host Friday prayers after 1.15 pm.
< !- START disable copy paste -->

Post a Comment