Follow KVARTHA on Google news Follow Us!
ad

യു എ ഇ പ്രവാസികള്‍ക്ക് ആശ്വസിക്കാം; കോഴിക്കോട് വിമാനത്താവളത്തിലെ റാപിഡ് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നിരക്ക് കുറച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kozhikode,News,Karipur Airport,Passengers,Flight,Facebook Post,Kerala,Health,Health and Fitness,News,
കോഴിക്കോട്: (www.kvartha.com 07.12.2021) യു എ ഇ പ്രവാസികള്‍ക്ക് ആശ്വാസമായി കോഴിക്കോട് വിമാനത്താവളത്തിലെ റാപിഡ് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നിരക്ക് കുറച്ചു. എയര്‍പോര്‍ട് അതോറിറ്റി ഹെഡ് ക്വാര്‍ടേസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള റാപിഡ് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നിരക്ക് 2490 രൂപയില്‍ നിന്നും 1580 രൂപയായാണ് കുറച്ചത്.

UAE expats can take comfort; Rapid RTPCR test rates at Kozhikode Airport have been reduced, Kozhikode, News, Karipur Airport, Passengers, Flight, Facebook Post, Kerala, Health, Health and Fitness, News

പുതുക്കിയ നിരക്ക് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പ്രാബല്യത്തില്‍ വന്നു. ഉച്ചക്ക് ശേഷമുള്ള എയര്‍ അറേബ്യ ശാര്‍ജ ഫ് ളൈറ്റിലെ യാത്രക്കാര്‍ മുതല്‍ പുതുക്കിയ നിരക്കില്‍ യാത്ര ചെയ്യാം.

യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള റാപിഡ് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നിരക്ക് വളരെ കൂടുതലാണെന്നും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ടെസ്റ്റ് നിര്‍ത്തലാക്കാന്‍ നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

എം കെ രാഘവന്‍ എം പി ഫേസ് ബുകിലൂടെ അറിയിച്ചതാണ് ഇക്കാര്യം. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം;

യു എ ഇ പ്രവാസികള്‍ക്ക് ആശ്വാസമായി കോഴിക്കോട് വിമാനത്താവളത്തിലെ റാപിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് കുറച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഹെഡ് ക്വാര്‍ട്ടേസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം കോഴിക്കോട് വിമാനത്താവളത്തില നിന്നും യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള റാപിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് 2490/ രൂപയില്‍ നിന്നും 1580/ രൂപയായി കുറച്ചു.

പുതുക്കിയ നിരക്ക് ഇന്ന് ഉച്ചക്ക് ശേഷം പ്രാബല്യത്തില്‍ വന്നു. ഉച്ചക്ക് ശേഷമുള്ള എയര്‍ അറേബ്യ ഷാര്‍ജ ഫ്‌ലൈറ്റിലെ യാത്രക്കാര്‍ മുതല്‍ പുതുക്കിയ നിരക്കില്‍ യാത്ര ചെയ്യാം.

യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള റാപിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് ഭീമമാണെന്നും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ടെസ്റ്റ് നിര്‍ത്തലാക്കാന്‍ നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

 

 Keywords: UAE expats can take comfort; Rapid RTPCR test rates at Kozhikode Airport have been reduced, Kozhikode, News, Karipur Airport, Passengers, Flight, Facebook Post, Kerala, Health, Health and Fitness, News.

Post a Comment