ചില നായ്ക്കൾ ചേർന്ന് ഒരു കുഞ്ഞ് കുരങ്ങിനെ കൊന്നതായും ഇതിന് പ്രതികാരമായി, കുരങ്ങുകൾ നിരവധി നായ്ക്കുട്ടികളെ കൊലപ്പെടുത്തിയെന്നുമാണ് പറയുന്നത്. പ്രദേശത്ത് ഇപ്പോൾ ഒരു നായ്ക്കുട്ടി പോലും ഇല്ലെന്ന് പ്രദേശവാസികൾ കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ രണ്ട്, മൂന്ന് മാസങ്ങളിൽ, ഈ പ്രദേശത്ത് അലഞ്ഞുതിരിയുന്ന കുരങ്ങുകൾ നായ്ക്കുട്ടികളെ പിടികൂടി ഉയരമുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് താഴേക്ക് എറിഞ്ഞു കൊല്ലുകയുമാണ് ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതുവരെ 250 നായ്ക്കളെയെങ്കിലും കൊന്നിട്ടുണ്ടെന്ന് ഇവർ വ്യക്തമാക്കി.
അതേസമയം, കുരങ്ങുകൾ പ്രതികാരമായി പ്രവർത്തിച്ചതിന് തെളിവില്ലെന്ന് മജൽഗാവ് താലൂകിലെ റവന്യൂ വകുപ്പ് സബ് ഡിവിഷണൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. 'കുരങ്ങന്മാരെ പ്രകോപിപ്പിച്ചതായി പറയുന്നു, ഇതിന് പ്രതികാരമായി പ്രദേശവാസികൾ പറയുന്നത് പോലെ നായ്ക്കുട്ടികളെ കൊല്ലുന്നു. എന്നാൽ ഇതിനെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഞങ്ങളുടെ പക്കലില്ല. എന്തുകൊണ്ടാണ് കുരങ്ങുകൾ ഇങ്ങനെ പെരുമാറുന്നതെന്ന് ഞങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല' - ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്‌കൂളിൽ പോകുന്ന കുട്ടികളെയും കുരങ്ങുകൾ ആക്രമിക്കാൻ തുടങ്ങിയതോടെയാണ് ഗ്രാമവാസികൾ വനംവകുപ്പുമായി ബന്ധപ്പെട്ടത്. ഇതോടെയാണ് സംഭവം പുറത്തുവന്നത്.
Keywords: News, Maharashtra, Trending, Monkey, Forest, Kills, Animals, People, School, Children, Top-Headlines, Two monkeys captured by Forest officials in Maharashtra.
< !- START disable copy paste -->