Follow KVARTHA on Google news Follow Us!
ad

ഹൃദയാഘാതം വന്ന 60 കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 40 കാരനായ ഡോക്ടര്‍ക്കും ഹൃദയാഘാതം; ഒടുവില്‍ 2 പേരും മരണത്തിന് കീഴടങ്ങി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Hyderabad,News,Dead,Patient,Doctor,hospital,Treatment,National,
ഹൈദരാബാദ്: (www.kvartha.com 02.12.2021) ഹൃദയാഘാതം വന്ന രോഗിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഹൃദയാഘാതം വന്ന് ഡോക്ടര്‍ക്ക് ദാരുണാന്ത്യം. രോഗിയും മരിച്ചു. തെലങ്കാനയിലെ കമറെഡ്ഡി ജില്ലയിലെ ഗന്ധാരി മണ്ഡലിലെ നഴ്‌സിംഗ് ഹോമില്‍ കഴിഞ്ഞദിവസമാണ് ദാരുണ സംഭവം. 

40കാരനായ ഡോക്ടറും 60കാരനായ രോഗിയുമാണ് മരിച്ചത്. 60 കാരനായ കേദാവത് ജാഗെയ്യ നായികിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്.

Telangana: Doctor suffers cardiac arrest while reviving heart attack patient, both succumb, Hyderabad, News, Dead, Patient, Doctor, Hospital, Treatment, National

ഇയാളുടെ ജീവന്‍ തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു 40കാരനായ ഡോക്ടര്‍ ലക്ഷ്മണനും മറ്റ് രണ്ട് ആശുപത്രി ജീവനക്കാരും. എന്നാല്‍ ഇതിനിടെ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍ ലക്ഷ്മണ്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിന് പിന്നാലെ കേദാവത് ജാഗെയ്യ നായികിന്റെയും നില ഗുരുതരമാവുകയും തുടര്‍ന്ന്
മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശവാസികള്‍ക്ക് ഏറെ പ്രിയങ്കരനായ ഡോക്ടറാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. നിസാമബാദ് മെഡികല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായും ഡോക്ടര്‍ ലക്ഷ്മണ്‍ സേവനം ചെയ്തിട്ടുണ്ട്.

Keywords: Telangana: Doctor suffers cardiac arrest while reviving heart attack patient, both succumb, Hyderabad, News, Dead, Patient, Doctor, Hospital, Treatment, National.

إرسال تعليق