Follow KVARTHA on Google news Follow Us!
ad

ലാതിചാർജ്: നിരോധനാജ്ഞ; ഉപ്പിനങ്ങാടി പൊലീസ് വലയത്തിൽ

Section 144 imposed in Uppinangady#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kvartha.com 15.12.2021) ചൊവ്വാഴ്ച രാത്രി വൈകി ഉപ്പിനങ്ങാടി പൊലീസ് നടത്തിയ ലാതിചാർജിന്റെ പ്രത്യാഘാതം തടയാൻ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉപ്പിനങ്ങാടി ടൗണും പരിസരവും പൊലീസ് വലയത്തിലാണ്.
 
Section 144 imposed in Uppinangady

പോപുലർ ഫ്രണ്ട് പ്രവർത്തകർക്കുനേരെ രാത്രിയുണ്ടായ ലാതിചാർജിൽ 10 പേർക്കാണ് പരുക്കേറ്റത്. ഉപ്പിനങ്ങാടി യൂനിറ്റ് പ്രസിഡണ്ട് അബ്ദുൽ ഹമീദ് മെജസ്റ്റിക്, എസ് ഡി പി ഐ നെക്കലാടി യൂനിറ്റ് പ്രസിഡണ്ട് സകരിയ, ഉപ്പിനങ്ങാടി ബ്ലോക് പ്രസിഡണ്ട് മുസ്ത്വഫ ലത്വീഫ് എന്നിവരെ ഹലെ ഗേറ്റ് സുബ്രഹ്മണ്യ ക്രോസിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഡി വൈ എസ് പി ഡോ. ഗന കുമാരി നൽകിയ ഉറപ്പിനെത്തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞുപോയി. എന്നാൽ ഒരാളെ മാത്രമേ പൊലീസ് രാത്രിയിയിട്ടും വിട്ടയച്ചുള്ളൂ. മറ്റു രണ്ടു പേരേയും വിട്ടയക്കാൻ ആവശ്യപ്പെട്ട് രാത്രി പത്തോടെ പ്രതിഷേധക്കാർ സംഘടിച്ചെത്തി. ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസ് ലാതിചാർജ് നടത്തി. എസ് ഐ സന്ദേശ്, കോൺസ്റ്റബിൾമാരായ രുദ്രപ്പ, രേണുക എന്നിവർക്കും പരുക്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളിൽ നിന്നുള്ള ലോകൽ പൊലീസ് സേനയേയും റിസർവ് പൊലീസ് സംഘത്തേയും ഉപ്പിനങ്ങാടിയിൽ വിന്യസിച്ചിട്ടുണ്ട്. അന്യായമായ അറസ്റ്റിലും ലാതിചാർജിലും പ്രതിഷേധിച്ച് ക്യാംപസ് ഫ്രണ്ട് ജില്ല കമിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച മംഗ്ളൂറിൽ റാലി നടത്തി. ജില്ല പ്രസിഡണ്ട് ശറഫുദ്ദീൻ പ്രസംഗിച്ചു.

Keywords: Karnataka, News, Top-Headlines, Police, Lathi Charge, Mangalore, Section 144 imposed in Uppinangady.
< !- START disable copy paste -->

Post a Comment