ഗാസിയാബാദ്: (www.kvartha.com 19.12.2021) വിവാഹ ചടങ്ങിനിടെ വധുവിന്റെ വീട്ടുകാർ വരനെ മർദിച്ചതായി ആരോപണം. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതിനാണ് മർദനമെന്നാണ് പരാതി. യുവാവിനെ മർദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി സാഹിബാബാദിലെ ഒരു ഹോളിലായിരുന്നു ചടങ്ങുകൾ.
വരന് നേരെ ചിലർ ആക്രോശത്തോടെ പെരുമാറുന്നതും ഹോളിലേക്ക് വലിച്ചിഴച്ച് മർദിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ബന്ധുവായ സ്ത്രീയാണ് വരനെ രക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട് പരാതിയും നൽകിയിട്ടുണ്ടെന്നാണ് സൂചന.
വരന്റെ പിതാവ് സ്ത്രീധനമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വിവാഹം വേണ്ടെന്ന് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു. വധുവിന്റെ കുടുംബം ഇതിനകം മൂന്ന് ലക്ഷം രൂപയും ഒരു ലക്ഷം രൂപ വിലമതിക്കുന്ന വജ്രമോതിരവും നൽകിയതായും റിപോർടിൽ പറയുന്നു. എന്നാൽ വരന്റെ വീട്ടുകാർ ഇതിൽ തൃപ്തരായില്ലെന്നും ഇത് വധുവിന്റെ വീട്ടുകാർക്കിടയിൽ രോഷം ഉണ്ടാക്കിയിരുന്നതായും പറയുന്നു.
Keywords: Uttar Pradesh, India, News, Top-Headlines, Marriage, Attack, Grooms, Bride, Family, Cash, Viral, Reports that groom assaulted by bride's family.