Follow KVARTHA on Google news Follow Us!
ad

പെരിയ ഇരട്ടക്കൊലക്കേസ്; ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ സി ബി ഐ പ്രതിചേര്‍ത്തു; അറസ്റ്റില്‍ തീരുമാനം പിന്നീട്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, kasaragod,News,Criminal Case,CBI,Accused,MLA,Politics,Kerala,
കാസര്‍കോട്: (www.kvartha.com 02.12.2021) പെരിയയില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ സി ബി ഐ പ്രതിചേര്‍ത്തു. പ്രതികള്‍ക്ക് കുഞ്ഞിരാമന്‍ സഹായം നല്‍കിയതായി സിബിഐ വ്യക്തമാക്കി.

സിപിഎം കാസര്‍കോട് ജില്ലാ സെക്രടേറിയറ്റ് അംഗമാണ് നിലവില്‍ കെ വി കുഞ്ഞിരാമന്‍. കുഞ്ഞിരാമന്റെ അറസ്റ്റില്‍ തീരുമാനം പിന്നീട് അറിയിക്കും. കുഞ്ഞിരാമനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.

Periya Murder: CBI added Ex Udma MLA KV Kunhiraman to accused list, Kasaragod, News, Criminal Case, CBI, Accused, MLA, Politics, Kerala

അതിനിടെ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രടെറി രാജേഷ് (രാജു -38), സിപിഎം പ്രവര്‍ത്തകരായ സുരേന്ദ്രന്‍ (വിഷ്ണു സുര -47), ശാസ്താ മധു (40), ഹരിപ്രസാദ് (32), റെജി വര്‍ഗീസ് (44) എന്നിവരെ റിമാന്‍ഡ് ചെയ്തു. അഞ്ചു പേരും ഗൂഢാലോചനയില്‍ നേരിട്ടു ബന്ധമുള്ളവരാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

കേസില്‍ ആകെ പത്തുപ്രതികളാണ് ഉള്ളതെന്ന് സിബിഐ അറിയിച്ചു. പനയാല്‍ ബാങ്ക് പ്രസിഡന്റ് ഭാസ്‌കരന്‍, വെളുത്തോളി രാഘവന്‍, ഗോപന്‍, സന്ദീപ് എന്നിവരാണ് മറ്റു പ്രതികള്‍. അറസ്റ്റിലായവരില്‍ സുരേന്ദ്രന്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തുവെന്നും സിപിഎം ബ്രാഞ്ച് സെക്രടെറി രാജേഷിനുള്‍പെടെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും സിബിഐ വ്യക്തമാക്കി.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.

സിപിഎം പെരിയ ലോകല്‍ കമിറ്റി അംഗമായിരുന്ന എ പീതാംബരനാണ് ഒന്നാംപ്രതി. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 14 പേരില്‍ കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, സിപിഎം പെരിയ ലോകല്‍ സെക്രടെറി ബാലകൃഷ്ണന്‍, മണി എന്നിവര്‍ ജാമ്യത്തിലിറങ്ങി.

Keywords: Periya Murder: CBI added Ex Udma MLA KV Kunhiraman to accused list, Kasaragod, News, Criminal Case, CBI, Accused, MLA, Politics, Kerala.

Post a Comment