Follow KVARTHA on Google news Follow Us!
ad

ഒന്നര മാസത്തിനുള്ളില്‍ കേരളത്തില്‍ ഒമിക്രോണിന്റെ സാമൂഹിക വ്യാപനമുണ്ടാകാന്‍ സാധ്യത; ദിവസവും 25,000-ത്തിന് മുകളില്‍ കേസുകള്‍ ഉണ്ടായേക്കാമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍

Kerala likely to report 25,000 Omicron cases per day by Feb: Experts#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 31.12.2021) ഫെബ്രുവരി പകുതി ആകുമ്പോഴേക്ക് കേരളത്തില്‍ ദിവസവും 25,000-ത്തിന് മുകളില്‍ ഒമിക്രോണ്‍ കേസുകള്‍ ഉണ്ടായേക്കാമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. ഒമിക്രോണിന്റെ സാമൂഹിക വ്യാപനമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് അഭിപ്രായം.

രോഗബാധിതരായി എത്തുന്നവരുടെ സമ്പര്‍കപ്പട്ടികയിലുള്ളവരെ കണ്ടെത്താന്‍ പല കേസുകളിലും സാധിച്ചിട്ടില്ല. ഇവര്‍ സമൂഹത്തില്‍ ഇറങ്ങിനടന്ന് രോഗവ്യാപനം കൂട്ടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വന്നുപോയവര്‍ക്കും രോഗം വരാം. ചില കേസുകളില്‍ പ്രതിരോധശേഷിയെയും മറികടന്ന് രോഗം ബാധിക്കാനുള്ള സാധ്യതയുമുണ്ട്.

News, Kerala, State, Kochi, Health, Health and Fitness, COVID-19, Warning, Kerala likely to report 25,000 Omicron cases per day by Feb: Experts


കൂടിയ അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്ക് മാത്രമല്ല ഇപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ക്വാറന്റീന്‍ സമയം കഴിഞ്ഞിട്ട് രോഗബാധിതരായവരുമുണ്ട്. ഇവരിലൂടെ നാട്ടിലുള്ളവര്‍ക്കും രോഗംപകരാന്‍ സാധ്യതയുണ്ട്. രോഗബാധിതരായി സമ്പര്‍കത്തിലായവരെ കണ്ടെത്താന്‍ സാധിക്കാത്ത കേസുകളും ഉണ്ട്.

രോഗത്തിന് വലിയ തീവ്രതയില്ലെന്നത് വസ്തുതയാണ്. എന്നാല്‍, കേസുകള്‍ ഇരട്ടിയിലധികം കൂടിയാല്‍ ചികിത്സാരംഗത്ത് പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ഡെല്‍ഹിയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്നതും നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: News, Kerala, State, Kochi, Health, Health and Fitness, COVID-19, Warning, Kerala likely to report 25,000 Omicron cases per day by Feb: Experts

Post a Comment