Follow KVARTHA on Google news Follow Us!
ad

ഖജനാവ് വീര്‍പിച്ച് മദ്യപാനം; കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മദ്യപരിലൂടെ കേരള സര്‍കാര്‍ സ്വന്തമാക്കിയത് 46,564 കോടി രൂപ!

Kerala alcohol tax contribution in last 5 years#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 31.12.2021) മദ്യപിക്കുന്നവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഖജനാവിലേക്ക് നല്‍കിയത് 46,564 കോടി രൂപ. വിവരാവകാശ പ്രവര്‍ത്തകനും, എറണാകുളം പ്രോപെര്‍ ചാനല്‍ പ്രസിഡന്റുമായ എംകെ ഹരിദാസ് നല്‍കിയ വിവരാവകാശത്തിന്, ടാക്സ് കമിഷണറേറ്റ് നല്‍കിയ മറുപടിയിലാണ് കണക്കുകള്‍ ഉള്ളത്. 

2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച് 31 വരെയുളള കണക്കുകളാണ് വിവരാവകാശ പ്രകാരം പുറത്തുവന്നത്.  ഇതാണ് അഞ്ച് വര്‍ഷത്തെ കണക്കെങ്കില്‍ പ്രതിമാസം സംസ്ഥാന സര്‍കാറിന് 766 കോടി രൂപയാണ് മദ്യപരിലൂടെ ലഭിക്കുന്നത്. അതായത് പ്രതിദിവസം 25.53 കോടി രൂപ ലഭിക്കുന്നു. 

News, Kerala, State, Thiruvananthapuram, Liquor, Lifestyle & Fashion, Government, Finance, Business, Kerala alcohol tax contribution in last 5 years


കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 2018-19ല്‍ 9,915.54 കോടിയും 2019-20 കാലത്ത് 10,332.39 കോടിയും  ലഭിച്ചതാണ് ഏറ്റവും കൂടുതല്‍ നികുതി കിട്ടിയ വര്‍ഷങ്ങള്‍. 2016-17ലും 2017-18ലും യഥാക്രമം 85.93 കോടി രൂപയും 100.54കോടി രൂപയും ബെവ്കോയ്ക്ക് ലഭിച്ചുവെന്നും വിവരാവകാശ രേഖ പറയുന്നു. ബെവ്കോയുടെ ലാഭം കൂട്ടാതെയാണ് ഈ നികുതി വരുമാനം. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ കണക്ക് ലഭ്യമല്ലെന്നാണ് വിവരാവകാശത്തിന് ലഭിച്ച മറുപടി. 

വിവരാവകാശപ്രകാരം ലഭിച്ച അഞ്ച് വര്‍ഷത്തെ നികുതി വരുമാനം ഇങ്ങനെയാണ് (കോടിയില്‍):

2011-12 - 4740.73
2012-13 - 5391.48 
ട2013-14 - 5830.12 
2014-15 - 6685.84 
2015-16 - 8122.41 
2016-17 - 8571.49
2017-18 - 8869.96
2018-19 - 9615.54
2019-20 - 10332.39 
2020-21 - 9156.75 

കേരളത്തില്‍ അഞ്ച് കൊല്ലത്തിനിടെ ബെവ്കോ വഴി വിറ്റ മദ്യത്തിന്റ കണക്കും പുറത്തുവന്നിട്ടുണ്ട്. 2016 മെയ് മുതല്‍ 2021 മെയ് വരെ സംസ്ഥാനത്ത് വിറ്റ മദ്യം 94 കോടി (ശരിക്കും കണക്ക് 94,22,54,386) ലിറ്ററാണ്. ബിയറിലേക്ക് വന്നാല്‍ ഇത് 42 കോടി ലിറ്റര്‍ വരും (ശരിക്കും കണക്ക് 42,23,86,768.08 ലിറ്റര്‍). വൈനിലേക്ക് വന്നാല്‍ 5.57 ലക്ഷം ലിറ്ററാണ് അഞ്ച് കൊല്ലത്തില്‍ മലയാളി ബെവ്കോ വഴി വാങ്ങിയത് (ശരിക്കും കണക്ക് 55,57,065.53 ലിറ്റര്‍).

Keywords: News, Kerala, State, Thiruvananthapuram, Liquor, Lifestyle & Fashion, Government, Finance, Business, Kerala alcohol tax contribution in last 5 years

Post a Comment