Follow KVARTHA on Google news Follow Us!
ad

ദത്ത് പോയ സ്വന്തം കുഞ്ഞിനായി സമരം ചെയ്ത് വാര്‍ത്തകളിലിടം പിടിച്ച അനുപമയും അജിത്തും വിവാഹിതരായി

Kerala adoption controversy Anupama and Ajith got married#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 31.12.2021) പേരൂര്‍ക്കട ദത്ത് വിവാദത്തിലെ നിയമപോരാട്ടത്തോടെ വാര്‍ത്തകളിലിടം പിടിച്ച അനുപമയും അജിത്തും വിവാഹിതരായി. മുട്ടട സബ് രെജിസ്ട്രാര്‍ ഓഫീസില്‍വച്ച് ഇരുവരും 
ഔദ്യോഗികമായി വിവാഹം രെജിസ്റ്റര്‍ ചെയ്തു.

  
News, Kerala, State, Marriage, Thiruvananthapuram, Child, Case, Controversy, Kerala adoption controversy Anupama and Ajith got married


കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ സമരം ചെയ്ത് വാര്‍ത്തകളിലിടം പിടിച്ച അനുപമയും അജിത്തും കോടതി ഉത്തരവിലൂടെ കുട്ടിയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് വിവാഹിതരായിരിക്കുന്നത്. കുഞ്ഞ് എയ്ഡനോടൊപ്പമാണ് ഇരുവരും രെജിസ്ട്രാര്‍ ഓഫീസില്‍ എത്തിയത്. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

News, Kerala, State, Marriage, Thiruvananthapuram, Child, Case, Controversy, Kerala adoption controversy Anupama and Ajith got married


രെജിസ്ട്രര്‍ വിവാഹം ചെയ്യുന്നതിനായി ഒരുമാസം മുന്‍പാണ് അപേക്ഷ നല്‍കിയതെന്നും 2021 അവസാനിക്കുന്ന ദിവസം തന്നെ വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ കഴിഞ്ഞെന്നും അനുപമ പ്രതികരിച്ചു. ഈ ഒരു ദിവസം തന്നെ വിവാഹിതരാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. നിയമപരമായി വിവാഹിതരാകണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്നും അവര്‍ പറഞ്ഞു.

ഒരുവര്‍ഷത്തോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു അനുപമയ്ക്ക് സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടിയത്. കുഞ്ഞിനെ കിട്ടിയെങ്കിലും കാരണക്കാരായവര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും പരാതി കൊടുത്തിട്ടും നീതി ലഭിച്ചില്ലെന്നും അനുപമ നേരത്തെ പറഞ്ഞിരുന്നു.

Keywords: News, Kerala, State, Marriage, Thiruvananthapuram, Child, Case, Controversy, Kerala adoption controversy Anupama and Ajith got married

Post a Comment