Follow KVARTHA on Google news Follow Us!
ad

107 ഒമിക്രോണ്‍ കേസുകളുമായി കേരളം മൂന്നാമത്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Health,Health and Fitness,COVID-19,Patient,National,
ന്യൂഡെല്‍ഹി: (www.kvartha.com 31.12.2021) രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുമ്പോള്‍ 107 കേസുകള്‍ റിപോര്‍ട് ചെയ്യപ്പെട്ട കേരളം മൂന്നാസ്ഥാനത്തെത്തിയിരിക്കയാണ്. രാജ്യത്ത് ആകെ 1,270 ഒമിക്രോണ്‍ കേസുകളാണ് റിപോര്‍ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം 309 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.

മഹാരാഷ്ട്രയില്‍ 450ഉം ഡെല്‍ഹിയില്‍ 320ഉം കേസുകളാണ് റിപോര്‍ട് ചെയ്തത്. ആറു സംസ്ഥാനങ്ങളില്‍ 50ല്‍ കൂടുതല്‍ കേസുകളുണ്ട്. രാജ്യത്ത് പ്രതിദിന രോഗബാധയും ഉയര്‍ന്നു. പ്രതിദിന കേസുകള്‍ 27 ശതമാനം വര്‍ധിച്ചു. 

രാജ്യത്തെ ഏറെ ആഘാതമേല്‍പ്പിച്ച കോവിഡ് രണ്ടാംതരംഗത്തിന്റെ മൂര്‍ധന്യാവസ്ഥ പിന്നിട്ട് എട്ടുമാസമാകുമ്പോഴാണ് വീണ്ടും ആശങ്കയുടെ കണക്കുകള്‍. 24 മണിക്കൂറിനിടെ 16,764 പേര്‍ കോവിഡ് പോസിറ്റീവായി. 220 ജീവന്‍ നഷ്ടമായി. 91,361 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Kerala adds 44 more Omicron cases, state tally climbs to 107, New Delhi, News, Health, Health and Fitness, COVID-19, Patient, National

ഡെല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലെത്തി. അതേസമയം, രണ്ടാം ഡോസ് നല്‍കിയ അതേ വാക്‌സിന്‍ തന്നെയാകുമോ മുന്‍കരുതല്‍ ഡോസായി നല്‍കുക എന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ഐ സി എം ആര്‍ അറിയിച്ചു. കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ ഞായറാഴ്ച ആരംഭിക്കും. കോവാക്‌സിനാണ് കൗമാരക്കാര്‍ക്ക് നല്‍കുക.

Keywords: Kerala adds 44 more Omicron cases, state tally climbs to 107, New Delhi, News, Health, Health and Fitness, COVID-19, Patient, National.

Post a Comment