Follow KVARTHA on Google news Follow Us!
ad

വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെകോർഡിട്ട് കശ്മീർ; നവംബറിൽ മാത്രം ഒഴുകിയെത്തിയത് 1.27 ലക്ഷം പേർ; ഏഴ് വർഷത്തിനിടെ ആദ്യം; കണക്കുകൾ ഇങ്ങനെ

Jammu Kashmir with record number of tourists in November #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ശ്രീനഗർ: (www.kvartha.com 03.12.2021) ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ മാസം റെകോർഡ് വിനോദ സഞ്ചാരികളാണ് കശ്മീർ സന്ദർശിക്കാൻ എത്തിയതെന്ന് റിപോർട്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീർ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെകോർഡ് ഇടുന്നത്.

News, National, Jammu, Srinagar, Tourism, Travel & Tourism, Visitors, Record, Kashmir, Jammu Kashmir with record number of tourists in November.

ഈ വര്‍ഷം നവംബറില്‍ 1,27,605 വിനോദ സഞ്ചാരികളാണ് കശ്മീര്‍ സന്ദര്‍ശിച്ചത്. 2020 നവംബറില്‍ ഇത് 6327 പേരായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപെടുത്തിയതോടെയാണ് 2020 നവംബറിൽ സഞ്ചാരികളുടെ എണ്ണം കുറഞ്ഞത്. ആർടികിൾ 370 റദ്ദാക്കിയതിന് പിന്നാലെ 2019 നവംബറിൽ 12,086 പേരാണ് ജമ്മു കശ്മീർ സന്ദർശിക്കാൻ എത്തിയത്.

ഇതിന് മുൻപ് 2017 ലാണ് ഒരു ലക്ഷത്തിന് മുകളിൽ വിനോദ സഞ്ചാരികൾ ജമ്മു കശ്മീരിൽ എത്തിയത്. 1.12 ലക്ഷം പേരാണ് അന്ന് ജമ്മു കശ്മീരിൽ എത്തിയത്. 2018 ൽ 33,720 പേരും, 2016 ൽ 23,569 പേരും, 2015 ൽ 64,778 പേരും കശ്മീർ സന്ദർശിച്ചിരുന്നു. സഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് വിവിധ ശൈത്യകാല ഉത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. ഈ മാസം 11ന് നടക്കാനിരിക്കുന്ന അന്താരാഷ്ട്ര പര്‍വത ദിനവും ക്രിസ്മസും പുതുവര്‍ഷവും വിപുലമായ രീതിയില്‍ത്തന്നെ ആഘോഷിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ലെഫ്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ഹൗസ് ബോട് ഫെസ്റ്റിവല്‍, സൂഫി ഫെസ്റ്റിവല്‍ തുടങ്ങിയവ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തിയെന്നും ഇത്തരം ഉത്സവങ്ങള്‍ ലോകമെമ്പാടുമുള്ള സഞ്ചാരികളെ കശ്മീരിലേക്ക് ആകര്‍ഷിച്ചുവെന്നും കശ്മീര്‍ ടൂറിസം ഡയറക്ടര്‍ ഡോ. ജി എന്‍ ഇട്ടൂ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒക്ടോബറില്‍ 93,000 സഞ്ചാരികളെത്തിയെന്നും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള റോഡ് ഷോകള്‍ പോലുള്ള ക്യാംപയിനുകള്‍ നടത്തിയതിന്റെ ഫലമാണ് ഇപ്പോഴുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: News, National, Jammu, Srinagar, Tourism, Travel & Tourism, Visitors, Record, Kashmir, Jammu Kashmir with record number of tourists in November.

< !- START disable copy paste -->

Post a Comment