ഇന്‍ഡ്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം; വൈറസ് ബാധ കര്‍ണാടക സ്വദേശികളായ 2 പേരില്‍


ന്യൂഡെല്‍ഹി: (www.kvartha.com 02.12.2021) ഇന്‍ഡ്യയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദേശത്തുനിന്നും കര്‍ണാടകയില്‍ എത്തിയ 66ഉം 46ഉം വയസുള്ള രണ്ടു പുരുഷന്മാരിലാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


News, National, India, New Delhi, Karnataka, Health, Health and Fitness, Diseased, Trending, India's First 2 Omicron Cases Detected In Karnataka, says government
വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഇവരെ ഉടന്‍ തന്നെ ഐസലേഷനില്‍ ആക്കിയതിനാല്‍ രോഗവ്യാപന ഭീഷണിയില്ലെന്നും രോഗികളുമായി സമ്പര്‍കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലോകത്താകമാനം 29 രാജ്യങ്ങളിലായി 373 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Keywords: News, National, India, New Delhi, Karnataka, Health, Health and Fitness, Diseased, Trending, India's First 2 Omicron Cases Detected In Karnataka, says government

Post a Comment

أحدث أقدم