Follow KVARTHA on Google news Follow Us!
ad

ജി എസ് ടി കൗൻസിലിന്റെ സുപ്രധാന യോഗം ഡെൽഹിയിൽ; നിരക്കുകൾ ഏകീകരിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും; ഉൽപന്നങ്ങളുടെ നികുതി കൂട്ടാനുള്ള നീക്കത്തെ എതിർത്ത് കേരളം

GST Council meeting began in Delhi #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡൽഹി: (www.kvartha.com 31.12.2021) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ ചരക്ക് സേവന നികുതി കൗൻസിലിന്റെ (ജിഎസ്ടി കൗൻസിൽ യോഗം) സുപ്രധാന യോഗം തുടങ്ങി. യോഗത്തിൽ ജിഎസ്ടി നിരക്കുകൾ ഏകീകരിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. ജിഎസ്ടിയുടെ 12, 18 ശതമാനം നിരക്കുകൾ ലയിപ്പിച്ച് ഒറ്റ നിരക്ക് രൂപീകരിക്കുമെന്നാണ് റിപോർട്. നിലവിൽ അഞ്ച്, 12, 18, 28 എന്നിങ്ങനെയാണ് ജിഎസ്ടി നിരക്ക് .

GST Council meeting began in Delhi, Kerala, News, New Delhi, National,Top-Headlines, GST, Meeting, Finance, Minister, Textiles

ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സംഘവും ജിഎസ്ടി കൗൻസിലിന് റിപോർട് സമർപിച്ചിട്ടുണ്ട്. നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതിയെയാണ് ജിഎസ്ടി കൗൻസില്‍ നിയോഗിച്ചത്.

അതേസമയം ഉൽപന്നങ്ങളുടെ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്താൻ കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നു. തുണിത്തരങ്ങളുടെയും ചെരുപ്പിന്റെയും അടക്കം വിവിധ ഉൽപന്നങ്ങളുടെ നികുതി കൂട്ടാനുള്ള നീക്കത്തെ കേരളം എതിർക്കുമെന്നാണ് അറിയുന്നത്. കൂടുതൽ പഠനങ്ങളില്ലാതെ നികുതി കൂട്ടരുതെന്ന് യോഗത്തിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ ആവശ്യപ്പെടുമെന്നാണ് വിവരം.

Keywords: GST Council meeting began in Delhi, Kerala, News, New Delhi, National,Top-Headlines, GST, Meeting, Finance, Minister, Textiles.< !- START disable copy paste -->

Post a Comment