Follow KVARTHA on Google news Follow Us!
ad

തുണിത്തരങ്ങളുടെ നികുതി വര്‍ധന മരവിപ്പിച്ച് ജി എസ് ടി കൗണ്‍സില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Meeting,GST,National,
ന്യൂഡെല്‍ഹി: (www.kvartha.com 31.12.2021) തുണിത്തരങ്ങളുടെ നികുതി വര്‍ധന മരവിപ്പിച്ച് ജി എസ് ടി കൗണ്‍സില്‍. വ്യാഴാഴ്ച ചേര്‍ന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ജനുവരി ഒന്നിന് പുതിയ നികുതി നിലവില്‍ വരാനിരിക്കെയാണ് ജി എസ് ടി കൗണ്‍സിലിന്റെ നിര്‍ണായക തീരുമാനം. അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് മരവിപ്പിച്ചത്. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടിയെന്നാണ് അറിയുന്നത്.

GST Council defers hike in GST on textiles from 5% to 12%, New Delhi, News, Meeting, GST, National

തുണിത്തരങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. നികുതി വര്‍ധന മരവിപ്പിക്കണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഗുജറാത്, പശ്ചിമ ബെന്‍ഗാള്‍, രാജസ്ഥാന്‍, ഡെല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ നിലപാടെടുത്തു.

Keywords: GST Council defers hike in GST on textiles from 5% to 12%, New Delhi, News, Meeting, GST, National.

Post a Comment