Follow KVARTHA on Google news Follow Us!
ad

ദുബൈയിൽ വൻ മയക്കുമരുന്ന് വേട്ട; 5.8 കോടി ദിർഹത്തിന്റെ ലഹരിമരുന്ന് പിടിച്ചെടുത്തു

Dubai Police seized fake lemons worth Dh5.8 crore #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 25.12.2021) നാരങ്ങയുടെ മാതൃകയിലുള്ള അച്ചിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 5.8 കോടി ദിർഹത്തിന്റെ ലഹരിമരുന്ന് (ക്യാപ്റ്റഗൻ ഗുളികകൾ) ദുബൈ പൊലീസ് പിടിച്ചെടുത്തു. നാല് അറബ് വംശജരും അറസ്റ്റിലായി. ദുബൈ പൊലീസ് ലഹരിവിരുദ്ധ സേനയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ലഹരിമരുന്ന് കടത്തൽ ശ്രമം പരാജപ്പെടുത്തിയത്.
 
  
International, Dubai, News, Top-Headlines, Drugs, Seized, Police, Dubai Police seized fake lemons worth Dh5.8 crore.



നാരങ്ങയുടെ മാതൃകയിൽ അച്ചുകളുണ്ടാക്കി അതിനുള്ളിൽ പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഗുളികകൾ. ഇത് ഫ്രിഡ്ജിനുള്ളിൽ അടുക്കിവെച്ച് നാരങ്ങയാണെന്ന വ്യാജേന കടത്താനുള്ള ശ്രമമായിരുന്നു. സംഘത്തെ നിയമത്തിനുമുമ്പിലെത്തിക്കാൻ സേനനടത്തിയ ശ്രമങ്ങളെ ദുബൈ പൊലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മുർരി അഭിനന്ദിച്ചു.


ദുബൈ പൊലീസ് കസ്റ്റംസ് വകുപ്പുമായി ചേർന്ന് ലഹരിക്കടത്ത് തടയാൻ സമഗ്രവും സുതാര്യവുമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അസി.ചീഫ് കമാൻഡർ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം പഴം പച്ചക്കറി കണ്ടെയ്നറിൽ ദുബൈയിലേക്ക് ലഹരിഗുളികകൾ കടത്താനുള്ള പദ്ധതിയുള്ളതായി അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.


ഇതിന്റെയടിസ്ഥാനത്തിൽ പരിശോധനകളും ഊർജിതമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ദുബായിലേക്ക് കൊണ്ടുവരുന്ന എല്ലാ കണ്ടെയ്നറുകളും വിശദപരിശോധനകൾക്ക് വിധേയമാക്കി. സംശയംതോന്നിയ എല്ലാം തുറന്നുപരിശോധിച്ചു. ഒടുവിൽ പ്രസ്തുത കണ്ടെയ്നർ സ്വീകരിക്കാനെത്തിയ വ്യക്തിയെ രഹസ്യമായി പിന്തുടർന്നാണ് മറ്റ് മൂന്നുപേരിലേക്കുമെത്തുന്നത്.


3840 പെട്ടികളിൽ നാരങ്ങയുണ്ടായിരുന്നു. ഇതിൽ 66 എണ്ണത്തിലായിരുന്നു ലഹരിഗുളികൾ ഒളിപ്പിച്ചിരുന്നത്. സമൂഹത്തിന് വെല്ലുവിളിയുയർത്തുന്ന അത്യന്തം ഭീകരമായ ഇത്തരം പ്രവർത്തനങ്ങൾ തുടക്കത്തിൽതന്നെ മനസിലാക്കി നടപടികൾ സ്വീകരിക്കുന്നതിലൂടെ സുരക്ഷയുറപ്പാക്കാൻ കഴിയുന്നതായി ലഹരിവിരുദ്ധസേന ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഈദ് മുഹമ്മദ് താനി ഹാരിബ് പറഞ്ഞു.


Keywords: International, Dubai, News, Top-Headlines, Drugs, Seized, Police, Dubai Police seized fake lemons worth Dh5.8 crore.

< !- START disable copy paste -->

Post a Comment