'വ്യതിയാനം സംഭവിച്ച ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വൈറസുകള്‍ക്കെതിരെ ഫലപ്രദമായിരുന്നു'; ഒമിക്രോണിനെതിരെയും കോവാക്സിൻ പ്രവര്‍ത്തിക്കുമെന്ന് ഐസിഎംആര്‍ ഓഫീസെര്‍

ന്യൂഡെല്‍ഹി: (www.kvartha.com 03.12.2021) കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ഭാരത് ബയോടെക്‌സിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിന് സാധിച്ചേക്കുമെന്ന് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡികല്‍ റിസര്‍ച് (ഐസിഎംആര്‍) ഓഫീസെര്‍. ഹിന്ദു ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താത്ത ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍, ഒമിക്രോണിനെതിരെ മറ്റ് വാക്‌സിനുകളേക്കാള്‍ കോവാക്‌സിന്‍ ഫലപ്രദമായേക്കുമെന്ന് അഭിപ്രായപ്പെട്ടത്. 

News, National, India, New Delhi, COVID-19, Vaccine, Trending, Health, Health & Fitness, Trending, Covaxin May be More Effective Against Omicron Covid Variant than Other Vaccines, Says ICMR

വ്യതിയാനം സംഭവിച്ച ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വൈറസുകള്‍ക്കെതിരെ കോവാക്‌സിന്‍ ഫലപ്രദമായിരുന്നു. അതുകൊണ്ടുതന്നെ ഒമിക്രോണിനെതിരെയും കൊവാക്‌സിന്‍ പ്രവര്‍ത്തിക്കുമെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സാംപിളുകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ, വൈറസ് വകഭേദത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ആഴ്ചകളിലാണ് ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ വൈറസിനെ ദക്ഷിണാഫ്രികയില്‍ കണ്ടെത്തിയത്. പിന്നീട് മറ്റ് രാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തി. ഇന്‍ഡ്യയില്‍, കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

Keywords: News, National, India, New Delhi, COVID-19, Vaccine, Trending, Health, Health & Fitness, Trending, Covaxin May be More Effective Against Omicron Covid Variant than Other Vaccines, Says ICMR

Post a Comment

Previous Post Next Post