'ഒരു ദിവസം 6 തവണ കുളിക്കും, ലാപ്‌ടോപും മൊബൈല്‍ ഫോണുംവരെ സോപുപൊടി ഉപയോഗിച്ച് കഴുകും'; ഭാര്യയുടെ അമിത വൃത്തി സഹിക്ക വയ്യാതെ വിവാഹ മോചനം തേടി യുവാവ്


ബെംഗ്‌ളൂറു: (www.kvartha.com 03.12.2021) എം ബി എ ബിരുദധാരിയായ ഭാര്യയുടെ അമിത വൃത്തി സഹിക്ക വയ്യാതെ വിവാഹ മോചനം തേടി യുവാവ്. ഉപയോഗിക്കുന്ന പല വസ്തുക്കളും കൂടെ കൂടെയുള്ള കഴുകലും ഇലക്ട്രോണിക്‌സ് സാധനങ്ങള്‍വരെ വെള്ളത്തില്‍ കഴുകുന്നതും കാരണം പൊറുതി മുട്ടിയിരിക്കുകയാണെന്ന് ബെംഗ്‌ളൂറില്‍ ജോലി ചെയ്യുന്ന സോഫ്ട്‌വെയര്‍ എന്‍ജിനീയറായ യുവാവ് പറയുന്നു.

2009 ലായിരുന്നു ഇരുവരുടെയും വിവാഹം. രണ്ടുവര്‍ഷം കഴിഞ്ഞ് ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍ മുതലാണ് ഭാര്യയുടെ സ്വഭാവത്തില്‍ വല്ലാതെ മാറ്റം വന്നതെന്ന് യുവാവ് പറയുന്നു. യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഭാര്യ ഷൂസ് വൃത്തിയാക്കാനും വസ്ത്രങ്ങളും ഫോണും പരിശോധിക്കാനും തുടങ്ങിയെന്നും അമ്മ മരിച്ചതിന് ശേഷം വൃത്തിയാക്കാനാണെന്ന പേരില്‍ തന്നെയും മക്കളെയും ഒരുമാസംവരെ വീട്ടില്‍ നിന്ന് പുറത്താക്കിയതായും യുവാവ് പറയുന്നു.

News, National, India, Bangalore, Marriage, Divorce, Complaint, Husband, House Wife, Police, Bengaluru: Wife washes techie’s laptop and phone; he wants divorce


കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന സമയം ഭര്‍ത്താവിന്റെ ലാപ്‌ടോപും മൊബൈല്‍ ഫോണും സോപുപൊടി ഉപയോഗിച്ച് യുവതി കഴുകിയെന്നാണ് യുവാവ് പറയുന്നത്. ഈ സമയങ്ങളില്‍ വീട്ടിലെ എല്ലാ സാമഗ്രികളും കഴുകി വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും തുടങ്ങിയ ഭാര്യ ഒരു ദിവസം ആറുതവണ കുളിക്കും. കുളിക്കുന്ന സോപ് വൃത്തിയാക്കാന്‍ മാത്രമായി മറ്റൊരു സോപും യുവതി സൂക്ഷിച്ചിരുന്നുവെന്നാണ് ആരോപണം. 

വൈകാതെ കുട്ടികളോട് അവരുടെ വസ്ത്രങ്ങളും ബാഗും ചെരിപ്പുകളും കഴുതി വൃത്തിയാക്കാനും യുവതി പറഞ്ഞു തുടങ്ങി. ഈ അമിത വൃത്തി കാരണം ജീവിതം ദുസഹമായെന്ന് പറഞ്ഞ് യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇരുവര്‍ക്കും മൂന്ന് കൗണ്‍സിലിങ് നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ ഭര്‍ത്താവ് വിവാഹമോചനക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

ഭാര്യക്ക് ഒബ്‌സെസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ (Obsesive Compulsive Disorder) രോഗമാണെന്നാണ് ഭര്‍ത്താവ് പറയുന്നത്. കോവിഡ് വ്യാപന സമയത്താണ് യുവതിയുടെ രോഗം മൂര്‍ച്ഛിച്ചത്. ആ സമയങ്ങളില്‍ കുടുംബ ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്തുവെന്ന് യുവാവ് പറയുന്നു.

എന്നാല്‍ തന്റെ സ്വഭാവത്തില്‍ ഒരു കുഴപ്പവുമില്ലെന്നും വിവാഹ മോചനത്തിനായി യുവാവ് കള്ളം പറയുകയാണെന്നുമാണ് 35കാരിയായ യുവതി പറയുന്നത്.

Keywords: News, National, India, Bangalore, Marriage, Divorce, Complaint, Husband, House Wife, Police, Bengaluru: Wife washes techie’s laptop and phone; he wants divorce

Post a Comment

أحدث أقدم