ശബരിമല: (www.kvartha.com 20.12.2021) ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ബസില്‍ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവര്‍ ഉണ്ടായിരുന്നത്. എരുമേലി-പമ്പ പാതയിലെ കണമലയിലാണ് അപകടം. ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകര്‍ യാത്ര ചെയ്ത ബസ് ആണ് അപകടത്തില്‍പെട്ടത്.
കണമല അട്ടിവളവിന് സമീപത്തെ കൊടും വളവില്‍ തിങ്കളാഴ്ച രാവിലെ 8.30 മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ എരുമേലി സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Keywords: Sabarimala, Bus, Accident, Injured, Hospital, Pilgrims, Driver, Overturned, Travel, 15 Sabarimala pilgrims injured in bus accident
< !- START disable copy paste -->