യുവാവിനെ ഭാര്യാവീടിന്റെ മുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തി; 'മൃതദേഹത്തിന്റെ കഴുത്തിന്റെ ഭാഗത്ത് ചില പാടുകള്‍'


ആലപ്പുഴ: (www.kvartha.com 22.11.2021) 23 കാരനെ ഭാര്യാവീടിന്റെ മുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കല്‍ തയ്യില്‍ ടി എ മുഹമ്മദ് കോയയുടെ മകന്‍ അശ്കര്‍ മുഹമ്മദാണ് മരിച്ചത്. ഭാര്യ മുതുകുളം തെക്ക് കുറുങ്ങാട്ട്ചിറയില്‍ മഞ്ജുവിന്റെ വീടിന്റെ മുറ്റത്താണ് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി മൃതദേഹ പരിശോധന നടത്തി. കഴുത്തിന്റെ ഭാഗത്തു ചില പാടുകളുണ്ട്, ഇതു നേരത്തെ ഉണ്ടായിരുന്നതാണോ എന്നത് സംബന്ധിച്ച് പോസ്റ്റ്‌മോര്‍ടെത്തിന് ശേഷമേ വ്യക്തത കൈവരുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

News, Kerala, State, Alappuzha, Youth, Death, Dead Body, Police, Wife, House, Youth found dead in front of wife house at Alappuzha


അശ്കര്‍ രാവിലെ നാലിന് വീടിനു പുറത്തേക്ക് ഇറങ്ങിയ ശേഷം മടങ്ങിവന്നില്ല, തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ആറരയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ടെത്തിനായി ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വിദേശത്തായിരുന്ന അശ്കര്‍ മടങ്ങിയെത്തിയ ശേഷം എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കുന്നതിനിടെയാണ് സമൂഹമാധ്യമം വഴി പരിചയപ്പെട്ട മഞ്ജുവിനെ മൂന്നുമാസം മുന്‍പു വിവാഹം കഴിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. മഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്.

Keywords: News, Kerala, State, Alappuzha, Youth, Death, Dead Body, Police, Wife, House, Youth found dead in front of wife house at Alappuzha

Post a Comment

Previous Post Next Post