Follow KVARTHA on Google news Follow Us!
ad

മഹാരാഷ്ട്രയില്‍ വനിതാ ഫോറസ്റ്റ് ഓഫീസറുടെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തി; കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് റിപോര്‍ട്

മഹാരാഷ്ട്രയില്‍ വനിതാ ഫോറസ്റ്റ് ഓഫീസറുടെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് Mumbai, News, National, Death, Found Dead, Killed, Tiger, Woman, Hospital
മുംബൈ: (www.kvartha.com 20.11.2021) മഹാരാഷ്ട്രയില്‍ വനിതാ ഫോറസ്റ്റ് ഓഫീസറുടെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തി. സ്വാതി എന്‍ ധുമാനെയാണ് മരിച്ചത്. പട്രോളിംഗിനിടെയുണ്ടായ കടുവയുടെ ആക്രമണത്തിലാണ് സ്വാതി കൊല്ലപ്പെട്ടതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ചന്ദ്രപൂര്‍ ജില്ലയിലെ തഡോബ അന്ധാരി ടൈഗര്‍ റിസര്‍വില്‍ (ടിഎടിആര്‍) ആണ് സംഭവം. 

ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സ്വാതിയുടെ നേതൃത്വത്തിലെ സംഘം ടൈഗര്‍ റിസര്‍വില്‍ എത്തിയത്. ഓള്‍ ഇന്‍ഡ്യ ടൈഗര്‍ എസ്റ്റിമേഷന്‍-2022 ന്റെ ഭാഗമായി കടുവ സര്‍വേയ്ക്കും പട്രോളിംഗിനും വേണ്ടിയാണ് ഇവര്‍ പോയത്. കോലാറ ഗേറ്റില്‍ നിന്ന് നാല് കിലോമീറ്റര്‍ നടന്നെത്തിയതോടെ സംഘം ഏകദേശം 200 മീറ്റര്‍ അകലെയായി കടുവയെ കണ്ടു. അരമണിക്കൂറോളം കാത്തിരുന്നിട്ടും കടുവ റോഡില്‍ നിന്നും മാറാത്തതിനെ തുടര്‍ന്ന് ഇവര്‍ മറ്റൊരു ഭാഗത്ത് കൂടി യാത്ര തുടരാന്‍ ശ്രമിച്ചു. 

Mumbai, News, National, Death, Found Dead, Killed, Tiger, Woman, Hospital, Woman Forest Officer found dead in forest


ഇത് ശ്രദ്ധയില്‍പ്പെട്ട കടുവ, ഏറ്റവും പിന്നില്‍ നീങ്ങുകയായിരുന്ന ധുമനെ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നുവെന്നും ടിഎടിആര്‍ന്റെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) ജിതേന്ദ്ര രാംഗോങ്കര്‍ പറഞ്ഞു. വനംവകുപ്പ് ജീവനക്കാരുടെ തിരച്ചിലിനൊടുവിലാണ് വനത്തിനുള്ളില്‍ നിന്ന് സ്വാതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ടെത്തിനായി ചിമൂര്‍ സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 

Keywords: Mumbai, News, National, Death, Found Dead, Killed, Tiger, Woman, Hospital, Woman Forest Officer found dead in forest

Post a Comment