ലൈംഗിക വൈകൃതത്തിന് അടിമയായ ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു, ലഹരിക്ക് അടിമ, വീട്ടില്‍ വച്ച് പലപ്പോഴും മയക്കുമരുന്ന് ഉപയോഗിച്ചു, സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചു; നവവരനെതിരെ പരാതിയുമായി ഭാര്യ

മലപ്പുറം: (www.kvartha.com 20.11.2021) മലപ്പുറത്ത് നവവരനെതിരെ പരാതിയുമായി ഭാര്യ. മലപ്പുറം കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന സംഭവത്തിലാണ് യുവാവിനെതിരെ പരാതിയുമായി ഭാര്യ രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും കാണിച്ചാണ് യുവതി മലപ്പുറം എസ് പിക്ക് പരാതി നല്‍കിയത്. ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും പല തവണ വീട്ടില്‍ വച്ച് മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

Wife with complaint against husband, Malappuram, News, Complaint, Police, Allegation, Kerala, Local News

ലൈംഗിക വൈകൃതത്തിന് അടിമയായ ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചതായും എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചുവെന്നും പരപുരുഷ ബന്ധം ആരോപിച്ച് അപമാനിച്ചുവെന്നും, ബന്ധു വീടുകളില്‍ പോകാനോ അവരുമായി സംസാരിക്കാനോ അനുവദിച്ചിരുന്നില്ലെന്നുമുള്ള കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്.

സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും പല തവണ ഉപദ്രവിച്ചുവെന്നും വിവാഹശേഷം ആവശ്യപെട്ട അഞ്ച് ലക്ഷം രൂപ നല്‍കാത്തതിനാല്‍ വിവാഹ സമയത്ത് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുവച്ചു എന്നും യുവതി പരാതിയില്‍ പറയുന്നു.

പലപ്പോഴും ബോധം പോകുന്ന വിധം മര്‍ദനത്തിലും പീഡനത്തിലും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും പരാതിയിലുണ്ട്. പീഡന വിവരങ്ങള്‍ വീട്ടില്‍ പറയരുതെന്ന് ഭര്‍ത്താവും വീട്ടുകാരും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ടാണ് പെണ്‍കുട്ടി എസ് പിക്ക് പരാതി നല്‍കിയിട്ടുള്ളത്. ഇതിനിടെ മര്‍ദനമേറ്റ നവവരന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Keywords: Wife with complaint against husband, Malappuram, News, Complaint, Police, Allegation, Kerala, Local News.

Post a Comment

Previous Post Next Post