2024 ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 200ലധികമാക്കാൻ പദ്ധതിയിടുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡെല്‍ഹി: (www.kvartha.com 20.11.2021) 2023-24 ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കി 200ലധികം ആക്കാൻ കേന്ദ്ര സർകാർ പദ്ധതിയിടുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും സഹകരിച്ച് ഓരോ ജില്ലയിലും കുറഞ്ഞത് ഒരു ഹെലിപോര്‍ട് എങ്കിലും സ്ഥാപിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നതായും വ്യോമയാന മേഖലയുടെ ചുമതലയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാരുടെ യോഗത്തില്‍ അദ്ദേഹം അറിയിച്ചു.

  
New Delhi, India, Central Government, Minister, Government, Airport, Union Civil Aviation Minister Jyotiraditya Scindia has said that the government plans to double the number of airports in the country to more than 200 by 2023-24..സീ പ്ലെയിന്‍ വിഷയത്തില്‍ സംരംഭങ്ങള്‍ക്ക് സംസ്ഥാനങ്ങൾ മൂലധന പിന്തുണ നൽകണമെന്ന് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ വിമാനങ്ങളുടെ പ്രവർത്തനച്ചെലവിന് വലിയ സംഭാവന നൽകുന്നതിനാൽ വിമാനങ്ങളുടെ ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കാൻ അദ്ദേഹം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർഥിച്ചു. നിലവില്‍ വിമാന ഇന്ധനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന തോതില്‍ വാറ്റ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇൻഡ്യ.

ഡ്രോണുകളുടെ വിഷയത്തിൽ, ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് നിയമങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും 'പ്രൊഡക്ഷൻ ലിങ്ക്ഡ് ഇനിഷ്യേറ്റീവ്' പദ്ധതി കൂടുതൽ വേഗത്തിലാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഭൂമി അനുവദിക്കൽ പ്രശ്നങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്തുകൊണ്ട് പുതിയ വിമാനത്താവളങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കാൻ അദ്ദേഹം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post